*തിരുവനന്തപുരത്ത് നീണ്ട ക്യൂ; വിഎസിനെ അവസാനമായി കാണാൻ എകെജി സെന്ററിലേക്ക് ഒഴുകി ജനസഞ്ചയം*



വിഎസ് അച്യുതാനന്ദന് വിട ചൊല്ലാൻ കേരളം. തിരുവനന്തപുരത്ത് എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനം തുടരുകയാണ്. നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.

കേരള സർവകലാശാലയ്ക്ക് മുന്നില്‍നിന്ന് എകെജി സെന്റർ വരെ നീണ്ട് നില്‍ക്കുന്നതാണ് ക്യൂ. പ്രിയനേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് എകെജി സെന്ററിലേക്ക് ഒഴുകിയെത്തുന്നത്.പലരും മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണ്.

വിഎസ് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവർത്തിച്ച നേതാവാണെന്ന് ക്യൂവില്‍ നില്‍ക്കുന്നവർ പറയുന്നു. വീട്ടിലെ മുിർന്ന അംഗം നഷ്ടപ്പെട്ടതിന് തുല്യമാണ് വിഎസിന്റെ വിയോഗമെന്നും പ്രതികരണം. വിഎസിനെ കണ്ടേ മതിയാകൂ, ഇനി കാണാൻ കഴിയില്ലല്ലോ എന്നും പ്രതികരണങ്ങള്‍ ഉയർന്നു. 7.15 ഓടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തിലെത്തിച്ചത്.

ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതല്‍ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതല്‍ തിരുവനന്തപുരം ദർബാർ ഹാളില്‍ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണല്‍ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും.

രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ എത്തിക്കും. വേലിക്കകത്ത് വീട്ടില്‍ നിന്ന് ബുധൻ രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസില്‍ പകല്‍ 11 മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടില്‍ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം 3 മണി വരെ റിക്രിയെഷൻ ഗ്രൗണ്ടില്‍ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയചുടുകാടില്‍ വി എസിന്റെ മൃതദേഹം സംസ്കരിക്കും

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*