കരുവാരകുണ്ട് ഫെസ്റ്റ്: കണക്ക് അവതരിപ്പിച്ചില്ലെന്ന് പരാതി


കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ജനകീയ പിന്തുണയോടെ നടത്തിയ കരുവാരകുണ്ട് ഫെസ്റ്റിന്‍റെ വരവ്, ചെലവ് കണക്കുകള്‍ അവതരിപ്പിച്ചില്ലെന്ന് പരാതി.

യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബഡ്സ് സ്കൂളിന് സ്ഥലമെടുക്കുകയും കെട്ടിടം നിർമിക്കുകയും വേണമെന്ന ഉദ്ദേശ്യത്തോടെ കരുവാരകുണ്ട് കണ്ണത്ത് ചീനിപാടത്താണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ദിവസങ്ങളോളം നീണ്ടുനിന്ന ഫെസ്റ്റില്‍ കലാസാംസ്കാരിക പരിപാടികളും അരങ്ങേറിയിരുന്നു. കൂടാതെ സ്വകാര്യവ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും വിവിധ വിനോദ ഉപാധികള്‍ പ്രവർത്തിപ്പിക്കുന്നതിന് പണം വാങ്ങി സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു.

പൊതുജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച്‌ ടിക്കറ്റ് എടുത്താണ് പ്രവേശനം അനുവദിച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപ ഫെസ്റ്റിവല്‍ വരുമാനമായി ലഭിച്ചിട്ടുണ്ടെന്നാണ് യുഡിവൈഎഫ് പറയുന്നത്.

ഫെസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഫെസ്റ്റിന്‍റെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചില്ലെന്നും നീക്കിയിരിപ്പ് സംഖ്യ എത്രയുണ്ടെന്ന് പൊതുജനങ്ങളെ അറിയിച്ചില്ലെന്നും ബഡ്സ് സ്കൂളിനുവേണ്ടി വാങ്ങിച്ച സ്ഥലത്തിന്‍റെ മുഴുവൻ തുകയും കൊടുത്തു തീർത്തോ എന്നും കെട്ടിട നിർമാണത്തിന്‍റെ പ്രവൃത്തികള്‍ എവിടം വരെയായി എന്നുമുള്ള കാര്യങ്ങളൊന്നും പൊതുജനങ്ങളെ അറിയിച്ചില്ലെന്നുമാണ് യുഡിവൈഎഫ് ആരോപിക്കുന്നത്.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*