ലൈനുകള്‍ അപകടാവസ്ഥയില്‍, കെഎസ്‌ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍; വേങ്ങരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധം
വിദ്യാർഥി മരിച്ച സ്ഥലത്തിന് സമീപം വേറെയും വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയില്‍ ഉണ്ടെന്നാണ് ആരോപണം. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ പരിഗണിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുഹമ്മദ് വദൂദാണ് വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിന് മൂന്ന് ദിവസം മുൻപുണ്ടായ ശക്തമായ കാറ്റില്‍ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥർ താത്കാലികമായി എന്തെങ്കിലും ചെയ്തുവെച്ചിട്ടാണ് പോകുക. അപകടമുണ്ടായ സ്ഥലത്തിന് സമീപം ചെടികള്‍ക്കും വള്ളിപ്പടർപ്പുകള്‍ക്കുമിടയില്‍ കൂടിയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. ഇതാണ് നാട്ടുകാരെ രോഷാകുലരാക്കുന്നത്.
Comments
Post a Comment