ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
മലപ്പുറം .താനൂരില്‍ ട്രാന്‍സ് വുമണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂര്‍ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40)നെ ആണ് താനൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വടകര സ്വദേശിനി കമീല തിരൂര്‍(35) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
തൗഫീഖിന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടില്‍പോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കമീല വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് ആത്മഹത്യ. തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്. താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിഐ സിഐ കെ ടി ബിജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു
Comments
Post a Comment