പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഏഴിന്
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഏഴിന്
പെരിന്തൽമണ്ണ വാർഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് ഏഴിന് പെരിന്തല്‍മണ്ണ മുൻസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കും.
അദാലത്തില്‍ മുൻകൂട്ടി അപേക്ഷിക്കുന്നവർക്കായിരിക്കും പ്രവേശനം.
മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി 50,000 രൂപയും മകളുടെ വിവാഹത്തിന് 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഉൗന്നുവടി, വീല്‍ചെയർ) 10,000 രൂപയും പദ്ധതി പ്രകാരം ലഭിക്കും.
*വിവാഹം ഇനി ഒരു സ്വപ്നം അല്ല . നിങ്ങളുടെ ജീവിതപങ്കാളിയെ നിങ്ങൾക്ക് തന്നെ കണ്ടെത്താം*
*https://nestmatrimony.com/testimonials*
*ഇനി വിവാഹം നെസ്റ്റ് മാട്രിമോണിയിലൂടെ*
*𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗠𝗼𝗯𝗶𝗹𝗲 𝗔𝗽𝗽👇👇*
*www.nestmatrimony.com*
*NEST MATRIMONY ®️*
*KPM TOWER*
*OPP OLD ZEENATH*
*MANJERI ROAD*
*KOTTAKKAL*
*📱 89 43 733 933*
താത്പര്യമുളളവർ www.norkaroost.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓഗസ്റ്റ് അഞ്ചിനകം അപേക്ഷിക്കണം. പാസ്പോർട്ടുകളും വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് അപേക്ഷിക്കുന്നതിനാവശ്യമായ പൊതുരേഖകള്‍.
ചികിത്സാസഹായത്തിന് മെഡിക്കല്‍ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി, മെഡിക്കല്‍ ബില്ലുകള്‍ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെംബർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്ത് നിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടണം. ഫോണ്‍: 8281004910, 7012609608, 04832732922.
Comments
Post a Comment