പാണക്കാട് കുടുംബം ഭൂമി ദാനം നല്‍കി; മലപ്പുറം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം ഉയരുന്നു
പാണക്കാട് തങ്ങള്‍ കുടുംബം സൗജന്യമായി മലപ്പുറം പരപ്പനങ്ങാടി റോഡില്‍ പാണക്കാട് എടായിപ്പാലത്തിന് സമീപം നല്‍കിയ ഭൂമിയിലാണ് ആരോഗ്യ കേന്ദ്രം നിർമിക്കുന്നത്. നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി ചികിത്സക്കെത്തുന്ന ആശുപത്രി കഴിഞ്ഞ പത്ത് വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നിരുന്നത്.
മലപ്പുറം നഗരസഭക്ക് പുറമെ സമീപ പഞ്ചായത്തുകളില്‍ നിന്നും നിരവധി രോഗികള്‍ ആണ് ദിവനേനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയിരുന്നത്. മൂന്നു നിലകളില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടി മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടത്തിനു വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഡോക്ടേഴ്സ് കണ്‍സള്‍ട്ടിംഗ് റൂം, ഒപി, ഫാർമസി ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട കെട്ടിട നിർമ്മാണത്തിന് രണ്ടു കോടി പത്ത് ലക്ഷം രൂപ നിലവില്‍ നഗരസഭ അനുവദിച്ചു. ചുറ്റുമതിലും എയർകണ്ടീഷൻ സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങളുമാണ് ആശുപത്രിയില്‍ നഗരസഭ തയ്യാറാക്കുന്നത്.
ആദ്യഘട്ടം നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്ത് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമായി പാണക്കാട് ആരോഗ്യ കേന്ദ്രം മാറും. ചടങ്ങില്‍ നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍, പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, പി ഉബൈദുള്ള എംഎല്‍എ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുല്‍ ഹമീദ്, പി കെ സക്കീർ ഹുസൈൻ, വാർഡ് കൗണ്‍സിലർമാരായ ആയിഷാബി ഉമ്മർ, ഇ പി സല്‍മ ടീച്ചർ, ഷാഫി മൂഴിക്കല്‍, സി കെ സഹീർ, ശിഹാബ് മൊടയങ്ങാടൻ, മഹ്മൂദ് കോതേങ്ങല്‍, എപി ശിഹാബ്, പി കെ ബാവ, മന്നയില്‍ അബൂബക്കർ, കുഞ്ഞാപ്പു തങ്ങള്‍ എന്നിവർ പ്രസംഗിച്ചു.
പ്ലസ് ടു പഠനത്തിന് ശേഷം ഉയർന്ന തൊഴിൽ സാധ്യതയുള്ള ഒരു ഡിഗ്രി കോഴ്സ് അന്വേഷിക്കുന്നവരാണോ നിങ്ങൾ ?
ഇന്ത്യയിലും വിദേശത്തും ഒട്ടേറെ അവസരങ്ങൾ റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി മേഖലയിൽ നിങ്ങളെകാത്തിരിക്കുന്നു .
റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജിയിൽ ഒരു തൊഴിലധിഷ്ഠിത ഡിഗ്രി പഠനം പൂർത്തിയാക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം
എമ്പയർ കോളേജ് ഓഫ് സയൻസ് കുറ്റിപ്പുറം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു നിരവധി പ്ലേസ്മെന്റ് സാധ്യതകളുള്ള
*BVoc Degree in Radiology & Imaging Technology*
റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി അവസരങ്ങളുടെ ലോകത്തേക്ക് പറക്കൂ എമ്പയറിനോടൊപ്പം.
*For Admission:*
*9526779900*
*9526779995*
Comments
Post a Comment