Latest new updates and entertainments on your finger tip.
മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം; മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു
Get link
Facebook
X
Pinterest
Email
Other Apps
മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്.
മാലിന്യക്കുഴിയില്‍ വീണായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅതിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു* ഫോക്സ് വ്യൂ ന്യൂസ് ചാനൽ 24/11/24 ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅതിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടക്കുകയുണ്ടായി. ജില്ലാ സമ്മേളനം അഡീഷണൽ നാസിർ ദഅവത്തെ ഇലല്ലാഹ് മൗലാന എം നാസിർ അഹമ്മദ് സാഹിബ് ഉൽഘാടനം ചെയ്തു. പാലക്കാട് ജില്ല അമീർ അധ്യക്ഷ ഭാഷണം എച്ച് സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു തിലാവത്ത് മൗലവി അബ്ദുൽ ബാസിത് പാരായണം ചെയ്തു അഹമ്മദീയ മുസ്ലിം സമ്മേളനത്തിന് 10000 ത്തോളം പേര് സമ്മേളനത്തിന് പങ്കെടുക്കുകയും വലിയ രീതിയിൽ വിജയിക്കുക ചെയ്തു എല്ലാവരോടും സ്നേഹം ആരോടും വെറുപ്പില്ല മുദ്രവാക്യം മുമ്പോട്ട് വെച്ച് സമ്മേളനം വിജയകരമായി മൗലവി ജില്ലാ ഇൻചാർജ് മൗലവി കമറുദ്ദീൻ സാഹിബ്, മൗലവി ബക്കർ സാഹിബ്, ഉണ്ണീൻ സാഹിബ്, ബഷീർ സാഹിബ്, താജുദ്ദീൻ സാഹിബ് പരിപാടിയിൽ നേതൃത്വം നൽകി
ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍. ചെന്നൈയിലെ ആവഡിയില്‍ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറില്‍ പാലക്കാടേയ്ക്ക് പോയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് നിഗമനം. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ലോഡ്ജില്‍ മുറിയെടുത്തത്. മൂന്ന് ദിവസത്തേക്കാണ് മുറിയെടുത്തത്...
*പെരിന്തൽമണ്ണ:* യൂത്ത് കെയർ പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രതസാക്ഷികളായ ഷുഹൈബ്,ശരത്ത്ലാൽ, കൃപേഷ് എന്നിവരുടെ അനുസ്മരണ സദസും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺ പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കെയർ നിയോജകമണ്ഡലം കോർഡിനേറ്റർ ലിനു ജയിംസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി കെ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറി ഹുസൈൻ പാറൽ രാജേഷ് മാസ്റ്റർ യൂത്ത് കോൺഗ്രസ് ഏലംകുളം മണ്ഡലം പ്രസിഡൻറ് നവാസ്,ഹുസൈൻ മാടാല, അർജുൻ തത്തമംഗലം തുടങ്ങിയവർ പ്രസഗിച്ചു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശഫീക്ക്ചക്കാലി സ്വാഗതവും വൈസ് പ്രസിഡന്റ് അൻവർ നന്ദിയും പറഞ്ഞു.
Comments
Post a Comment