*യൂറോപ്പിലെ ആഗോള ഇസ്‌ലാമിക വാർഷിക സമ്മേളനം സമാപിച്ചു*


*യൂറോപ്പിലെ ആഗോള ഇസ്‌ലാമിക വാർഷിക സമ്മേളനം സമാപിച്ചു*

യു.കെ യിലെ ആൾട്ടണിൽ വെച്ച് നടന്ന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ  ആഗോള  വാർഷിക സമ്മേളനം ജൂലൈ 27ാം തിയ്യതി ഞായാഴ്ച സമാപിച്ചു.

മൂന്നുദിവസം നീണ്ടുനിന്ന ഈ ആത്മീയ സമ്മേളനത്തിന്റെ സമാപന പ്രഭാഷണം ആത്മനിർഭരമായ പ്രാർത്ഥനയോടെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്  നിർവഹിച്ചു. സമ്മേളനത്തിന്റെ  മൂന്നു ദിവസങ്ങളിലും അദ്ദേഹം ആത്മീയ നിർഭരമായ പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി.

നൂറിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള 46000ൽ പരം
പ്രതിനിധികൾ ഈ  ആത്മീയ സംഗമത്തിൽ പങ്കെടുത്തു. കൂടാതെ മുസ്ലിം ടെലിവിഷൻ അഹമദിയ്യ ഇൻ്റർനാഷണൽ (MTA I ) എന്ന TV ചാനൽ മുഖേന 57 രാജ്യങ്ങളിൽ നിന്നും യുകെ സമ്മേളനത്തിൽ പങ്കാളികളായി.മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രതിനിധികളും ഈ ആത്മീയ സംഗമത്തിൽ ആൾട്ടണിൽ പങ്കെടുക്കുകയുണ്ടായി

നിരവധി രാജ്യങ്ങളിൽ നിന്നുള്ള  പാർലമെന്റേറിയന്മാരും
പൗര നേതാക്കളും ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി.
വിവിധ ആത്മീയ ധാർമിക  വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും ഡോക്യുമെൻററികളും ഉണ്ടായിരുന്നു.  മലയാളം ഉൾപ്പെടെ  നിരവധി  ഭാഷകളിൽ തൽസമയ സംപ്രേഷണവും ചെയ്തിരുന്നു .

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*