ഇതെന്ത് കൂത്ത്, ജീവന് വിലയില്ലേ ? ഞെട്ടിക്കുന്ന ദൃശ്യം, ഓടുന്ന ബസിന് മുന്നില്‍ ബൈക്ക് ക്രോസ് ചെയ്തിട്ട് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴക്ക്
താനൂര്‍ ബിച്ച് റോഡിലെ ഉളള്യാല്‍ ഭാഗത്ത് വച്ചാണ് സംഭവം നടന്നത്. ബസ് ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബ്രേക്കിട്ടതിനാല്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ബസിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ട് നിർത്തിയതോടെ ബസ്സിനകത്തുള്ളവർ വീഴാനായുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. തൊട്ടു പിറകെയുള്ള സ്റ്റോപ്പില്‍ വെച്ച് ബൈക്ക് യാത്രക്കാരനും ബസ് ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ബസില്‍ നിന്നും ആളുകളെ ഇറക്കുമ്ബോള്‍, ബൈക്ക് യാത്രക്കാരൻ സൈഡ് നല്‍കിയില്ലെന്ന പേരിലാണ് വാക്കേറ്റമുണ്ടായത്. അതിന്റെ തുടര്‍ച്ചയായിരുന്നു ബസ് തടഞ്ഞ് മുന്നില്‍ ബൈക്കിട്ടുള്ള അഭ്യാസ പ്രകടനം. ബസ് ജീവനക്കാര്‍ താനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും യുവാവിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നുമാണ് വിവരം.
Comments
Post a Comment