*ജപ്പാൻ ജ്വരം; മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒന്ന് മുതല്‍ 15 വരെ വയസ്സുള്ള കുട്ടികള്‍ക്ക് വാക്സീൻ നല്‍കും, ഉത്തരവിട്ട് ആരോഗ്യവകുപ്പ്*


*ജപ്പാൻ ജ്വരം; മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒന്ന് മുതല്‍ 15 വരെ വയസ്സുള്ള കുട്ടികള്‍ക്ക് വാക്സീൻ നല്‍കും, ഉത്തരവിട്ട് ആരോഗ്യവകുപ്പ്*

ഫോക്സ് വ്യൂ ന്യൂസ് 

26/08/25


ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭിക്കാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജപ്പാൻ ജ്വര കേസുകള്‍ വർധിക്കുന്നതിനാലാണ് പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

രണ്ട് ഡോസുകളിലായി വാക്സീൻ നല്‍കും. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ഈ രണ്ടു ജില്ലകളില്‍ രോഗം വ്യാപനം ക്രമാധീതമായി വർധിച്ചു. 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്സിനേഷൻ നല്‍കുക. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ജപ്പാൻ ജ്വരത്തിനെതിരായ വാക്സിനേഷൻ ഡ്രൈവ് നടക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശം കൂടി പരിഗണിച്ചാണ് വാക്സിനേഷൻ നല്‍കുന്നത്. മറ്റ് ജില്ലകളിലേക്കും വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്.

എന്നതാണ് ജപ്പാൻ ജ്വരം?

ജപ്പാന്‍, ചൈന, റഷ്യ, തെക്കുകിഴക്കന്‍ ഏഷ്യാ രാജ്യങ്ങള്‍ , ഇന്ത്യ, പാകിസ്ഥാന്‍ ഇവ ഉള്‍പ്പെടുന്ന തെക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് ജപ്പാന്‍ മസ്തിഷ്കജ്വരം. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം ഏകദേശം പതിനായിരം മുതല്‍ ഇരുപതിനായിരം ആളുകള്‍ വരെ ഈ രോഗത്താല്‍ ബാധിക്കപ്പെടുന്നു. സാധാരണയായി മണ്‍സൂണ്‍ കാലത്തോടനുബന്ധിച്ചാണ് ഈ രോഗം കൂടുതല്‍ ആളുകളെ ബാധിക്കുന്നത്.

കൊതുകിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജപ്പാന്‍ മസ്തിഷ്കജ്വരം. ഫ്ലാവി വൈറസ് കുടുംബത്തിലെ ഒരിനമാണ് രോഗഹേതുവായ കീടാണു. ഇത് പന്നികളിലും ജലാശയങ്ങളോടു ചേര്‍ന്നുജീവിക്കുന്ന പക്ഷികളിലും സാധാരണയായി കാണപ്പെടുന്നു. ഈ ജന്തുക്കളില്‍നിന്നും ക്യൂലക്സ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. ഇത്തരം കൊതുകുകള്‍ മഴക്കാലത്തു പെരുകുന്നത് ഈ കാലയളവില്‍ രോഗസാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*