കാറിലെത്തി 1.9 കോടി രൂപ തട്ടിയെടുത്തത് ക്വട്ടേഷൻ; 3 മാസം മുൻപ് ആസൂത്രണം, കവര്‍ച്ചയ്ക്ക് ശേഷം ഗോവ യാത്ര

മലപ്പുറം താനൂരിൽ കാറിലെത്തി 1.9 കോടി രൂപ തട്ടിയെടുത്തത് ക്വട്ടേഷൻ; 3 മാസം മുൻപ് ആസൂത്രണം, കവര്‍ച്ചയ്ക്ക് ശേഷം ഗോവ യാത്ര

കാറില്‍ വന്ന് തെന്നല സ്വദേശിയെ ആക്രമിച്ച്‌ 1.9 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.തിരൂരങ്ങാടി ടിസി റോഡ് തടത്തില്‍ അബ്ദുള്‍ കരീം (54), കാറില്‍ വന്ന് തെന്നല സ്വദേശിയെ ആക്രമിച്ച്‌ 1.9 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.തിരൂരങ്ങാടി ടിസി റോഡ് തടത്തില്‍ അബ്ദുള്‍ കരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി രജീഷ് (44), പരപ്പനങ്ങാടി പന്താരങ്ങാടി വലിയ പീടിയേക്കല്‍ മുഹമ്മദ് ഫവാസ് (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഉള്ളണം മങ്കലശ്ശേരി രജീഷ് (44), പരപ്പനങ്ങാടി പന്താരങ്ങാടി വലിയ പീടിയേക്കല്‍ മുഹമ്മദ് ഫവാസ് (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

അക്രമത്തില്‍ പങ്കെടുത്ത ഒരു പ്രതിയേയും ഇനിയും പിടികൂടാനായിട്ടില്ല.

സാമ്ബത്തികലാഭത്തിനുവേണ്ടി ക്വട്ടേഷൻ ഏറ്റെടുത്താണ് ഇവർ കുറ്റകൃത്യം ചെയ്തത്. ക്വട്ടേഷൻ നല്‍കിയവരെ സംബന്ധിച്ച്‌ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്താൻ പ്രതികള്‍ മൂന്നു മാസം മുൻപ് പദ്ധതി തയ്യാറാക്കുകയും ഇതിനായി കാർ, മുഖംമൂടികള്‍, വാളുകള്‍ എന്നിവ മുൻകൂട്ടി വാങ്ങുകയും ചെയ്തിരുന്നു.

അക്രമത്തിനുശേഷം തെളിവ് നശിപ്പിക്കാൻ പ്രതികള്‍ ഉപേക്ഷിച്ച വാളുകള്‍ ഒന്നാം പ്രതിയുടെ വീടിനു സമീപത്തെ ചെറുമുക്ക് പള്ളിത്താഴത്തെ കിണറ്റില്‍നിന്നും കാർ പാലക്കാടുനിന്നും പോലീസ് കണ്ടെത്തി. സിസിടിവികളും ഫോണ്‍കോളുകളും പരിശോധിച്ച്‌ വിദഗ്ധമായ അന്വേഷണമാണ് പോലീസ് നടത്തിയത്.

കൃത്യം നടന്ന് അഞ്ച്

ദിവസത്തിനുശേഷമാണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചയ്ക്കുശേഷം ഗോവയിലേക്ക് കടന്നുകളഞ്ഞ പ്രതികളെ പോലീസ് പിന്തുടർന്നിരുന്നു. പ്രതികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ കോഴിക്കോടുനിന്നാണ് പിടികൂടിയത്.

ജില്ലാ പോലീസ് സൂപ്രണ്ട് ആർ. വിശ്വനാഥൻ മൂന്നു ദിവസം താനൂരില്‍ കേന്ദ്രീകരിച്ച്‌ കേസ് സംബന്ധിച്ച്‌ നിർദേശം നല്‍കിയിരുന്നു. ഡിവൈഎസ്പിമാരായ പി. പ്രമോദ്, കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള 37 പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.




Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*