മലപ്പുറത്ത് യുവാക്കള്‍ അറസ്റ്റില്‍; ഒരാളെ പിടികൂടിയത് സ്വകാര്യ ലോഡ്‌ജിൻ്റെ വാഷ് റൂമില്‍ നിന്ന്; 26 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തി


മലപ്പുറത്ത് യുവാക്കള്‍ അറസ്റ്റില്‍; ഒരാളെ പിടികൂടിയത് സ്വകാര്യ ലോഡ്‌ജിൻ്റെ വാഷ് റൂമില്‍ നിന്ന്; 26 ഗ്രാം

 മലപ്പുറത്ത് അരീക്കോട്, വഴിക്കടവ് എന്നിവിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കള്‍ മെത്താഫിറ്റമിനുമായി പിടിയിലായി. കണ്ടെത്

വഴിക്കടവില്‍ ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലും അരീക്കോട് ടൗണിലെ ലോഡ്‌ജില്‍ നടത്തിയ പരിശോധനയിലുമാണ് പ്രതികള്‍ പിടിയിലായത്. രണ്ട് പേരില്‍ നിന്നുമായി 26 ഗ്രാമിലേറെ മെത്താഫിറ്റമിൻ കണ്ടെത്തി.

അരീക്കോട് നടത്തിയ പരിശോധനയിലാണ് എടവണ്ണപ്പാറ പുതിയതൊടി ചീടിക്കുഴി ഷാക്കിര്‍ ജമാല്‍ (28) പിടിയിലായത്. അരീക്കോട് ടൗണിലെ സ്വകാര്യ ലോഡ്‌ജിനകത്ത് വാഷ് റൂമിലായിരുന്നു ഇയാളുണ്ടായിരുന്നത്. 22.21 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്. മലപ്പുറം ജില്ല 22.21 ഗ്രാം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്‌തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ എന്‍. നൗഫല്‍, ഉത്തരമേഖല കമീഷണര്‍ സ്‌ക്വാഡ് ഇ ന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഹരിദാസന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ആസിഫ് ഇക്ബാല്‍, സി.ഇ.ഒമാരായ അനീസ് ബാബു, അഖില്‍ദാസ്, ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരും പരിശോധനയില്‍ ഭാഗമായി.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*