*അലനല്ലൂർ: തിരുവിഴാംകുന്ന് അഹ്മദിയ്യാ പള്ളിക്ക് തറക്കല്ലിട്ടു*



*അലനല്ലൂർ: തിരുവിഴാംകുന്ന് അഹ്മദിയ്യാ പള്ളിക്ക് തറക്കല്ലിട്ടു* 

01/08/25

അലനല്ലൂർ: തിരുവിഴാംകുന്ന് അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന് വേണ്ടി പുതുതായി നിർമിക്കപെടുന്ന പള്ളിക്ക് വേണ്ടി മൗലാനാ സൈനുദ്ദീൻ ഹാമിദ് സാഹിബ് (നാസിം ദാറുൽ ഖസാ)തറക്കല്ലിടൽ കർമം നിർവഹിച്ചു. തുടർന്ന് ഈ പള്ളിയിൽ ഏക ദൈവത്തെ ആരാധിക്കുന്നതോടൊപ്പം നാനാ മതസ്ഥർക്കും സൃഷ്ട്ടി സേവന പ്രവർത്തനങ്ങളും മതസൗഹാർദ്ദ പരമായ പ്രവർത്തനങ്ങളും നടതപെടുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ ഒരു ഖലീഫയുടെ കീഴിൽ പ്രവത്തിച്ചു വരുന്ന ഈ ആത്മീയ പ്രസ്ഥാനം  Love for All hatred for None എല്ലാവരോടും സ്നേഹം ആരോടുമില്ല വെറുപ്പ് എന്ന സന്ദേശം മുറുകെ പിടിച്ചു കൊണ്ടാണ് പ്രവർത്തിച്ചു വരുന്നത് ലോകത്ത് മതങ്ങളുടെ പേരിൽ പരസപരം വെറുപ്പും ബിന്നിപ്പും ഉടലെടുത്തു കൊണ്ടിരിക്കുന്ന ഈ കാലത്ത് എല്ലാ മതസ്തരോടും സ്നേഹത്തിൽ വർത്തിക്കുക എല്ലാ മതഗുരുക്കൻ മാരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് അഹ്മദിയ്യ ജമാഅത്തിൻ്റെ പ്രവർത്തനരീതി എന്നും അദ്ദേഹം തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞു. തുടർന്ന് ജില്ലാ അമീർ എം.താജുദ്ദീൻ, ജില്ലാ മിഷണറി ഇൻചാർജ് മൗലവി ഖമറുദ്ദീൻ,മൗലവി അബ്ദു സലാം, പ്രസിഡൻ്റ് ഉണ്ണീൻ മാസ്റ്റർ,മൗലവി ശബീൽ അഹ്മദ്, എം അബ്ദുൾ ബഷീർ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*