പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്


പാണ്ടിക്കാട് കാറില്‍ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.

വട്ടിപ്പറമ്ബത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി പാണ്ടിക്കാട് ജി എല്‍ പി സ്കൂളിന് സമീപത്തു വച്ച്‌ തട്ടിക്കൊണ്ടുപോയത്. ദുബായിലെ സാമ്ബത്തിക ഇടപാടാണ് കാരണമെന്നാണ് സൂചന. ഷമീറിനെ ഒരു സംഘം ആക്രമിക്കുന്നതും കാറില്‍ കയറ്റുന്നതും ദൃശ്യങ്ങളില്‍.

ഷമീർ നിലവിളിക്കുന്നതും കേള്‍ക്കാം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഒരു സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത്.'ഷമീർ കുടുംബവുമായി ദുബായിലാണ് താമസം. ഓഗസ്റ്റ് നാലിന് എത്തിയ ഷമീർ 10 ദിവസത്തിനകം തിരിച്ചു പോകാൻ ഇരിക്കെയാണ് തട്ടിക്കൊണ്ടുപോകല്‍. വീടിൻറെ തൊട്ടടുത്ത് ഇന്നോവ കാറില്‍ കാത്തിരുന്ന സംഘം ബൈക്കില്‍ വരികയായിരുന്ന ഷമീറിനെ ബലമായി വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ദുബായില്‍ ഫാർമസി ബിസിനസ് നടത്തുന്ന ആളാണ് ഷമീർ. ഇന്ന് പത്തുമണിയോടെ യുഎഇയിലുള്ള ഷമീറിന്റെ ബിസിനസ് പങ്കാളിയ്ക്ക് ഷമീറിന്റെ ഫോണില്‍ നിന്ന് മറ്റൊരാള്‍ വാട്സ്‌ആപ്പ് കോള്‍ ചെയ്തു. ഒരു കോടി 60 ലക്ഷം രൂപയ്ക്ക് സമാനമായ ചെക്കുകള്‍ തയ്യാറാക്കി വെക്കണം എന്നായിരുന്നു ആവശ്യം. ഭാര്യയെ വിളിച്ച്‌ കേസുമായി മുന്നോട്ടു പോകരുതെന്നും ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് ആണ് കേസിൻ്റെ അന്വേഷണച്ചുമതല. വാഹനം കണ്ടെത്തുന്നതിന് വേണ്ടി കൂടുതല്‍ സിസിടിവികള്‍ പോലീസ് പരിശോധിച്ചുവരുന്നു.


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*