പാലക്കാട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; കൊല നടത്തിയത് ഇന്നലെ രാത്രി പത്ത് മണിയോടെ: ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍


പാലക്കാട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; കൊല നടത്തിയത് ഇന്നലെ രാത്രി പത്ത് മണിയോടെ: ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍

കൊഴിഞ്ഞാമ്ബാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്ബാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.


ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒരാള്‍ സന്തോഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറുകയും സന്തോഷിനെ ആക്രമിച്ച ശേഷം ഇയാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയും ആയിരുന്നു.

പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി കൊഴിഞ്ഞമ്ബാറ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*