*മുറിയക്കണ്ണിയിൽ അഹ്‌മദിയ്യ യുവജന-ബാലജന സംഘടനകളുടെ തൃശൂർ-പാലക്കാട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു*
അലനല്ലൂർ: അഹ്മദീയ്യ മുസ്‌ലിം ജമാഅത്തിൻ്റെ യുവജന സംഘടനയായ മജ്‌ലിസ് ഖുദ്ദാമുൽ അഹ്മദിയ്യ പാലക്കാട്ട് തൃശൂർ ജില്ല ഇജിതിമ മുറിയക്കണ്ണി മസ്ജിദ് നൂറിൽ വെച്ച് നടന്നു. ഖുദ്ദാമുൽ അഹ്മദിയ്യായുടെ ഭാരത അധ്യക്ഷൻ മൗലാനാ ഷമീം അഹ്മദ് ഗോറി പതാഗ ഉയർത്തുകയും ഇജിത്തിമ ഉൽഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു നാം യുവാക്കൾ തിന്മകളിൽ നിന്ന് വിട്ട് നിൽക്കാനും നന്മകളിലേക്ക് കൂടുതൽ മുന്നേറാനുമായി പരിശ്രമിക്കണമെന്നും മതങ്ങളുടെയോ മറ്റോ വിവേജനം കാണിക്കാതെ എല്ലാവരോടും സ്നേഹത്തോടെ വർത്തിക്കണമെന്നും എല്ലാവരോടും സ്‌നേഹം ആരൊടുമില്ല വെറുപ്പ് എന്ന നമ്മുടെ സന്ദേശം ജീവിതത്തിലുടനീളം ഉയർത്തിപിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് ജില്ലാ നായിബ് അമീർ കെ. ഉണ്ണീൻ മാസ്റ്റർ, ജില്ലാ ഇൻചാർജ് മൗലവി ഖമറുദ്ദീൻ, സംസ്ഥാന അധ്യക്ഷൻ എം. റിഷാദ് അഹ്മദ്, ജില്ലാ അധ്യക്ഷൻ Dr ആതിഫ് അഹ്മദ്,ഹബീബുള്ള പാലക്കാട്, മൗലവി പി.നൗഷാദ്, എപി.മുഹമ്മദ് ഇസ്മായിൽ, എന്നിവർ സംസാരിച്ചു. നിദാൽ പള്ളിപ്പുറം ഖുർആൻ പാരായണവും ആസിഫ് പാലക്കാട് പദ്ധ്യവും ചൊല്ലി.
Comments
Post a Comment