കുറുവ സ്ത്രീ പാലക്കാട് പിടിയില്‍; അറസ്റ്റിലായത് പട്ടാപ്പകല്‍ വീടിൻ്റെ പൂട്ട് പൊളിച്ച്‌ മോഷണം നടത്തിയതിന്

പാലക്കാട് പട്ടാപ്പകല്‍ വീടിൻ്റെ പൂട്ടുപൊളിച്ച്‌ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിലായത്.

പാലക്കാട് മേഴ്സി കോളേജ് ഭാഗത്തെ താമസിക്കുന്ന സുധപ്രേമിൻ്റെ വീടിൻ്റെ പൂട്ട് പൊളിച്ച്‌ അകത്തു കയറി പട്ടാപകല്‍ ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ പ്രതി മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും. അറസ്റ്റിലായ പ്രതിക്ക് എറണാകുളം, പാലക്കാട് ജില്ലകളിലായി അഞ്ച് കേസുകളുണ്ട്. ചെമ്മണന്തോട് കോളനിയിലെ മിക്കവരും കേരളത്തിലും തമിഴ്നാട്ടിലും മോഷണ കേസുകളില്‍ പ്രതിയാണ്.

അടുത്ത കാലത്തായി ഈറോഡ് നടന്ന 13 കൊലപാതകത്തിലൂടെ മുതലുകള്‍ അപഹരിക്കുന്ന സംഘത്തിലും ഈ കോളനിയിലെ ഒരാള്‍ പ്രതിയായിരുന്നു. ടൗണിലെ പല ഭാഗങ്ങളിലായി തമ്ബടിച്ച്‌ പകലും രാത്രിയും ആളില്ലാത്ത വീടുകള്‍ തിരഞ്ഞ് കളവ് നടത്തുകയാണ് രീതി. വരും ദിവസങ്ങളില്‍ ടൗണില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ഇത്തരക്കാരെ കണ്ടെത്താനും ഓണക്കാലത്തുള്ള കളവ് തടയാനും പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.

പാലക്കാട് എ എസ് പി രാജേഷ് കുമാർ, വിപിൻ കുമാർ. എസ്, എസ് ഐ മാരായ മഹേഷ്‌കുമാർ എം, ഹേമലത. വി, ശ്രീതു, എ എസ് ഐ ബിജു, സുനിമോള്‍, ഉഷ, സിനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ശശികുമാർ,രാജീദ്.ആർ, സുനില്‍. സി ,അജിത് കുമാർ, പ്രിയൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*