Posts

Showing posts from May, 2024
Image
  മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ വളര്‍ത്തുമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർധന. ഫോക്സ് വ്യൂ ന്യൂസ്  30/05/24 സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 5000ത്തോളം പേരാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സ തേടിയെത്തിയത്. ഗുരുതര പരിക്കേള്‍ക്കുന്നവർക്ക് പേവിഷ ബാധക്കെതിരായ ആന്റി റാബിസ് സിറം കുത്തിവെപ്പ് നല്‍കുന്നുണ്ട്.  ചെറിയരീതിയിലുള്ള പോറലും കടിയേറ്റുമേറ്റ് ചികിത്സ തേടിയവരുടെ എണ്ണം മാര്‍ച്ച്‌ മാസത്തില്‍ 1881 ആണ്. ഏപ്രില്‍ മാസത്തില്‍ 1783 പേരും മേയ് മാസത്തില്‍ തിങ്കളാഴ്ചവരെ 1400 പേരും ചികിത്സതേടി. ഇവര്‍ക്കെല്ലാം ഐ.ഡി.ആര്‍.വി (ഇന്‍ട്രാ ഡെര്‍മിനല്‍ റാബിസ് വാക്‌സിന്‍) കുത്തിവെപ്പാണ് എടുത്തിട്ടുള്ളത്.  സിറം കുത്തിവെക്കേണ്ട രീതിയില്‍ പരിക്കേല്‍ക്കുന്ന കേസുകള്‍ പ്രതി മാസം മുപ്പതോളം വരുന്നുണ്ട്. താലൂക്ക് ആശുപത്രിയില്‍ രണ്ടു മാസമായിട്ടേയുള്ളു എ.ആര്‍.എസ് ചികിത്സ നല്‍കി തുടങ്ങിയീട്ട്. നേരത്തെ ജില്ല ആശുപത്രി, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളേയുമാണ് മണ്ണാര്‍ക്കാട്ടുകാര്‍ ആശ്രയിച്ചിരുന്നത്.  മണ്ണാര്‍ക്കാട് നഗരസഭ ...
Image
  തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ മലബാറിലെ സീറ്റ് ക്ഷാമത്തിലേക്കുള്ള സൂചനയായി ട്രയല്‍ അലോട്ട്മെന്‍റ്. ഫോക്സ് വ്യൂ ന്യൂസ്  30/05/24 പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ആറ് ജില്ലകളിലെ 2,45,976 അപേക്ഷകരില്‍ 1,20,939 പേർക്കാണ് പ്രവേശന സാധ്യത സൂചിപ്പിക്കുന്ന ട്രയല്‍ അലോട്ട്മെന്‍റില്‍ ഇടം ലഭിച്ചത്. കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ 82,425 പേരില്‍ 36,385 പേർക്കാണ് ട്രയല്‍ അലോട്ട്മെന്‍റില്‍ ഇടംലഭിച്ചത്.  ജില്ലയില്‍ ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകള്‍ 49,664 ആണ്. അവശേഷിക്കുന്ന സീറ്റുകള്‍കൂടി ചേർത്ത് ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചാലും 32,761 പേർക്ക് ഏകജാലക പ്രവേശനത്തില്‍ സീറ്റുണ്ടാകില്ല. മലബാറിലെ ആറ് ജില്ലകളില്‍ ആകെയുള്ള 1,60,267 മെറിറ്റ് സീറ്റുകളില്‍ 1,20,939 എണ്ണത്തിലേക്കാണ് ട്രയല്‍ അലോട്ട്മെന്‍റ് നടന്നത്.  അവശേഷിക്കുന്ന 39,328 സീറ്റുകള്‍ കൂടി പരിഗണിച്ചാലും ഈ ജില്ലകളില്‍ ഏകജാലകത്തില്‍ അപേക്ഷിച്ച 85,709 പേർക്ക് സീറ്റുണ്ടാകില്ല. മലപ്പുറത്തിന് പുറമെ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അപേക്ഷകരും സീറ്റും തമ്മിലെ അന്തരം വലുതാണ്...
Image
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് സ്വദേശി കരിമ്ബ ഷമീർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നുച്ചയോടെയായിരുന്നു അന്ത്യം. ഫോക്സ് വ്യൂ ന്യൂസ്  30/05/24 കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചതടക്കം പാലക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള അപകടകരമായ നിരവധി രക്ഷാപ്രവർത്തനങ്ങളില്‍ ഷമീർ പങ്കാളിയായിരുന്നു. ഉച്ചയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വണ്ടിയോടിച്ച്‌ കല്ലടിക്കോട് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും ആംബുലൻസില്‍ പാലക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.  ----------------------------------------------------------------------------------------------------------------------------- നല്ലൊരു ടൂർ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇപ്പോൾ തന്നെ പോകാൻ ആഗ്രഹിക്കുന്ന പാക്കേജിന്റെ റേറ്റ് എടുത്തു തീരുമാനിച്ചോളൂ അല്ലെങ്കിൽ വളരെ അധികം ചിലവ് വരും. അതു കൊണ്ട് ഇന്ന് തന്നെ ഒരു ശരി ആയ തീരുമാനം എടുത്തു ടൂർ അടിച്ചു പൊളിക്കു... വെക്കേഷൻ ടൂറുകൾ എല്ലാദിവസവും നിങ്ങളുടെ ഇഷ്ടാനുസരണം ബഡ്ജറ്റ് പാക്കേജ് മുതൽ 5 സ്റ്...
Image
പെരിന്തൽമണ്ണ നഗരസഭയിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. ഫോക്സ് വ്യൂ ന്യൂസ്  Date: 29-05-2024 പെരിന്തല്‍മണ്ണ: 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ.  പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്പെക്ടര്‍ എം.പി ഉണ്ണികൃഷ്ണനാണ് കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടിയിലായത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000 രൂപയാണ് കൈക്കൂലിയായി ചോദിച്ച് വാങ്ങിയത്. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇതിനായി ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാനെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ...
Image
കേരള Rtc ക്കു കനത്ത തിരിച്ചടി, മലയാളികളെ മനമറിഞ്ഞു റൂട്ടിൽ ബസ്സിറക്കി കർണ്ണാടക. ഫോക്സ് വ്യൂ ന്യൂസ്                                             29/05/24 കോഴിക്കോട്∙ കേരളത്തിലെ യാത്രക്കാർക്കായി അത്യാഡംബര ബസുകൾ ഒരുക്കാൻ കർണാടക ആർടിസി. കൊച്ചി–കോഴിക്കോട്–ബെംഗളൂരു റൂട്ടിലാണ് പുതിയ സർവീസ് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് ഏറ്റവും തിരിച്ചടിയാവുക കേരള ആർടിസിയ്ക്ക് തന്നെയാണ്. മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സര്‍വീസ് നടത്തുക. നിലവില്‍ 9 അധിക ബസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട്–ബെംഗളൂരു യാത്രക്കാരുടെ എണ്ണം സീസൺ അല്ലെങ്കിൽ പോലും വർധിക്കാറുണ്ട്. ഈ റൂട്ടിൽ കൂടുതൽ കേരള ആർടിസി ഓടിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ ഇതിൽ തീരുമാനമാകാത്ത പക്ഷമാണ് കർണാടക നിരത്തിലിറങ്ങി കളിക്കുന്നത്. കേരള ആർടിസി നടത്തുന്ന കോഴിക്കോട്– ബെംഗളൂരു സർവീസുകൾ എല്ലാം ലാഭത്തിലാണ്. സൂപ്പർ ഫാസ്റ്റ് മുതൽ മൾട്ടി ...
Image
 പിഎസ് സി പ്രൊഫൈൽ: ജൂലൈ മുതൽ ഒടിപി സംവിധാനം              ഫോക്സ് വ്യൂ ന്യൂസ്    29/05/24                                                     പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഒടിപി സംവിധാനവും. ജൂലൈ ഒന്നുമുതലാണ് ഇത് നിലവിൽ വരിക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക. ഇതിനായി ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണം. ആറുമാസം കൂടുമ്പോൾ നിലവിലുള്ള പാസ്‌വേഡ് പുതുക്കണമെന്നും പിഎസ്‌സി അറിയിച്ചു. നിലവിൽ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകിയാണ് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. ഒടിപി സംവിധാനം നിലവിൽ വരുന്നതോടെ ലോഗിൻ കൂടുതൽ എളുപ്പമാകും.
Image
തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസില്‍ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. ഫോക്സ് വ്യൂ ന്യൂസ്  29/05/24 മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴായിരുന്നു യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം ഡോക്ടറെ അറിയിച്ചപ്പോഴേക്കും പ്രസവം അടുത്തിരുന്നു. തുടർ‌ന്ന് ഡോക്ടറും നഴ്സും ചേർന്ന് ബസില്‍ വച്ചു തന്നെ പ്രസവം എടുക്കുകയായിരുന്നു. മലപ്പുറം സ്വദേശി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിനുപിന്നാലെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
Image
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് വഴിയുള്ള 10 ട്രെയിനുകള്‍ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും. ഫോക്സ് വ്യൂ ന്യൂസ്  28/05/24 ജൂണ്‍ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകള്‍ നിലവിലെ സമയക്രമത്തില്‍ നിന്ന് അര മണിക്കൂർ മുതല്‍ 3.50 മണിക്കൂർ വരെയാണ് വൈകിയോടുക. ചെന്നൈ, മുംബൈ, നിസാമുദ്ദീൻ, ലോകമാന്യതിലക്, പോർബന്തർ തുടങ്ങി ദീർഘദൂര റൂട്ടുകളിലെ പ്രതിദിന, പ്രതിവാര ട്രെയിനുകളും ഇക്കൂട്ടത്തിലുണ്ട്. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലുള്ള നേത്രാവതി കാബിൻ സ്റ്റേഷനും മംഗളൂരു ജംഗ്ഷൻ സ്റ്റേഷനും ഇടയിലാണ് പാത അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാല്‍ പാലക്കാട്-ഷൊർണൂർ-മംഗളൂരു റൂട്ടിലുള്ള ദീർഘദൂര ട്രെയിനുകളെയാണ് നിയന്ത്രണം ബാധിക്കുക. നിയന്ത്രണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടില്ല. ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം പാലക്കാട് വഴി തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളെ നിയന്ത്രണം ബാധിക്കില്ല. ആയിരക്കണക്കിന് ബെംഗളൂരു മലയാളികള്‍ ആശ്രയിക്കുന്ന യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് ഉള്‍പ്പെടെ കോയമ്ബത്തൂർ-പാലക്കാട് വഴി കേരളത്തില്‍ തന്ന...
Image
 ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും; പാലക്കാട് ജില്ലയില്‍ ഗവ.വിക്ടോറിയ കോളെജ് വോട്ടെണ്ണല്‍ കേന്ദ്രം ഫോക്സ് വ്യൂ ന്യൂസ്  27/05/24 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളെജില്‍ നടക്കും. പാലക്കാട് ലോക്സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്ബി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്ബുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളെജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭാമണ്ഡലങ്ങളിലെ 1156 പോളിംഗ്സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലുമായി എണ്ണും.പാലക്കാട് 10 , ആലത്തൂര്‍ അഞ്ച് വീതം സ്ഥാനാര്‍ത്ഥികളാണ് ഉളളത്. ജൂണ്‍ നാലിന് രാവിലെ 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകളാവും ആദ്യം എണ്ണി തുടങ്ങുക. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെയൊ സ്ഥാനാര്‍ത്ഥി പ്രതിനിധികളെയൊ സാക്ഷിയാക്കി സ്ട്രോങ് റൂമുകളുടെ സീലിംഗ് നീക്കി വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ ഹാളുകളിലെത്തിച്ച്‌ മേശകളില്‍ സജ്ജീകരിച്ച്‌ 8.30 മുതല്‍ എണ്ണാന്‍ തുടങ്ങു...