Posts

Showing posts from October, 2024

*കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേർ മരിച്ചു*

Image
*കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേർ മരിച്ചു* ഫോക്സ് വ്യൂ ന്യൂസ്  23/10/24 പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേർ മരിച്ചു. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാലുപേർ സംഭസ്ഥലത്ത് തല്‍ക്ഷണം തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്.  പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരും വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ടാണ് കാർ അപകടത്തില്‍പെട്ടത്. മരിച്ചയാളുകൾ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. ലോറി പാലക്കാട്ടേക്ക് പോകുന്ന വഴിയായിരുന്നു. അപകടം സംഭവിച്ചയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തി...

*പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വായ് മൂടിക്കെട്ടി പ്രധിഷേധവുമായി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ*

Image
*പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വായ് മൂടിക്കെട്ടി പ്രധിഷേധവുമായി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ* അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരുടെ കുറവുമൂലം  ബുദ്ധിമുട്ടിലാകുന്ന പഞ്ചായത്ത് ഭരണസമിതി ബോർഡ് മീറ്റിംഗിൽ  കറുത്ത ബാഡ്ജ് അണിഞ്ഞ് വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. 21 സ്ഥിര ജീവനക്കാർ വേണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിൽ 17 പേരെയും സർക്കാർ സ്ഥലംമാറ്റി. പകരം ആളുകളെ നിയമിയിച്ചതുമില്ല.ഇതുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തെത്തി കണ്ടിരുന്നെങ്കിലും  പരിഹാരമുണ്ടായില്ല. യുഡിഎഫ് ഭരണസമിതി അങ്ങാടിപ്പുറം ടൗണിൽ മുഴുനീള സത്യഗ്രഹവും സംഘടിപ്പിച്ചിരുന്നു.ഇന്നലെ മലപ്പുറത്ത് ജോയിന്റ് ഡയറക്ടറെയും ഉപരോധിച്ചു.  ഇനിയും പ്രശ്ന പരിഹാരത്തിന് സർക്കാറും ഉദ്യോഗസ്ഥരും മുതിരുന്നില്ല എങ്കിൽ കോടതിയെ സമീപിക്കാനാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് സഈദ ടീച്ചർ പറഞ്ഞു. 💥 *ഇനി ആർക്കും ആരുടെയും കാലു പിടിക്കാതെ ദുബായിൽ പോകാം നല്ലൊരു...

പെരിന്തല്‍മണ്ണ: വീട്ടില്‍വെച്ച് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

Image
പെരിന്തല്‍മണ്ണ: വീട്ടില്‍വെച്ച് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുലാമന്തോള്‍ ടി.എന്‍. പുരത്ത് വെളുത്തേടത്ത് പാറ വീട്ടില്‍ വിനു(34)വിനെയാണ് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരന്‍ അറസ്റ്റുചെയ്തത്.  ഭാര്യയുടെ നെഞ്ചിലും കഴുത്തിലും ഇടതുകൈ വിരലിലുമാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അപകടനില തരണം ചെയ്ത ഇവര്‍ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.  സംശയത്തിന്റെ പേരിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭാര്യയെ ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. തലേന്നും ഭാര്യയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.  ഭാര്യയുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വൈകീട്ടോടെ തിരുനാരായണപുരം സ്‌കൂളിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച വീട്ടില്‍ പ്രതിയുമായി നടത്തിയ പരിശോധനയില്‍ കത്തിയും പ്രതിയുടെ വസ്ത്രങ്ങളും കണ്ടെത്തി. ചെര്‍പ്പുളശേരി പോലീസ് സ്‌റ്റേഷനില്‍ പോക്‌സോ അടക്കമുള്ള രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനുവെന്ന് പോലീസ് പറ...

പാലക്കാട് യാർസ് സ്കേറ്റിംഗ് റിങ്ക് കണ്ണാടിയിലും ബിഹൈൻഡ് സ്റ്റേഡിയം ബസ്റ്റാൻഡ് പാലക്കാട് റോഡിലും വച്ചാണ് ഇത്തവണ സംസ്ഥാന സ്കൂൾ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നടന്നത്

Image
*🟢ചരിത്രത്തിൽ ആദ്യമായി മലപ്പുറം ജില്ലക്ക് റോളർ സ്കേറ്റിങ്ങിൽ മെഡൽ;*  *സംസ്ഥാന സ്കൂൾതല റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പ് ഇരട്ട മെഡൽ നേടി ലഹ്ൻ പൂഴിത്തറ സ്കൂൾതല നാഷണൽ  ചാമ്പ്യൻഷിപ്പിന്  യോഗ്യത നേടി,* *പാലക്കാട്:* സംസ്ഥാന സ്കൂൾതല റോളർ സ്കേറ്റിംങ്ങ് ചാമ്പ്യൻഷിപ്പ് 2024  റോഡ് വൺലാപ്, റിങ്ക് 500 മീറ്റർ  ഫൈനൽ മത്സരങ്ങളിൽ ലഹ്ൻ പൂഴിത്തറ സിൽവർ,ബ്രോൺസ്, മെഡൽ നേടി നാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി, പാലക്കാട് യാർസ് സ്കേറ്റിംഗ്  റിങ്ക് കണ്ണാടിയിലും ബിഹൈൻഡ് സ്റ്റേഡിയം ബസ്റ്റാൻഡ്  പാലക്കാട് റോഡിലും വച്ചാണ് ഇത്തവണ സംസ്ഥാന സ്കൂൾ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നടന്നത് മലപ്പുറം വേങ്ങര വെട്ടുതോട് സ്വദേശികളായ പൂഴിത്തറ ഹംസത്ത്, റസീന ദമ്പതികളുടെ മകനാണ് മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ്‌  ലഹ്ൻ,  ചരിത്രത്തിൽ ആദ്യമായാണ്  കേരള സംസ്ഥാന സ്കൂൾതല റോളർ സ്കേറ്റിംഗ് മത്സരത്തിൽ ഒരു വിദ്യാർത്ഥി മലപ്പുറം ജില്ലക്ക് വേണ്ടി മെഡൽ നേടുന്നതും സ്കൂൾതല നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടു...

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ: തീരുമാനം അനിശ്ചിതത്വത്തില്‍

മലപ്പുറം: പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ കരട് പട്ടിക തയാറായെങ്കിലും ചെയർമാൻ സ്ഥാനം ആർക്ക് നല്‍കണമെന്ന കാര്യത്തില്‍ സർക്കാർ തീരുമാനം അനിശ്ചിതത്വത്തില്‍ കാന്തപുരം വിഭാഗം സുന്നികള്‍ക്ക് തന്നെ ഇത്തവണയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി നല്‍കണോ എന്ന ആലോചനയിലാണ് സർക്കാർ. അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രിക്ക് മുന്നിലാണ്. കരട്പട്ടികയുടെ ചർച്ചയില്‍ മുഖ്യമന്ത്രി തന്നെയാണ് വീണ്ടും ചെയർമാൻ പദവി എ.പി വിഭാഗത്തിന് നല്‍കേണ്ടതുണ്ടോ എന്ന സംശയം ഉന്നയിച്ചത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനമാവാത്തതാണ് പുതിയ കമ്മിറ്റി നിലവില്‍ വരാൻ താമസം. അതിനിടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പുതിയ കമ്മിറ്റി പ്രഖ്യാപിക്കാൻ ഇനി നവംബർ അവസാനവാരം വരെ കാത്തിരിക്കേണ്ടി വരും. ഹജ്ജിന്‍റെ നടപടികള്‍ ഇതിനകം ആരംഭിച്ച സ്ഥിതിക്ക് പുതിയ കമ്മിറ്റി രൂപവത്കരിക്കാത്തത് പ്രതിസന്ധിക്ക് കാരണമാവും.  *ഗോൾഡ് എക്സ്ചേഞ്ച് മേള*  ഈ മാസം ഒന്നാം തീയതി മുതൽ 26ാം തീയതി വരെ  പഴയ സ്വർണം ഏത് കടയിൽ നിന്നും വേടിച്ചത് ആകട്ടെ അത് മാറ്റിയെടുക്കുന്നു മാർക്കറ്റ് വിലയേക്കാൾ 200 രൂപ കൂടുതൽ കിട്ടും പവന് അനുസരിച്ച് കൂടാതെ പണിക്കൂലിയിൽ പകു...