Posts

Showing posts from January, 2025

മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട് നെന്മാറയില്‍ യുവാവിന് വെട്ടേറ്റു

Image
പാലക്കാട്: നെന്മാറയില്‍ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് നിഗമനം. ഷാജിയെ തൃശൂർ ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുതരമല്ലെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു ആക്രമണം. സംഭവത്തില്‍ നെന്മാറ പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക-എന്‍.ബി.എഫ്.സി ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

Image
ലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റെയും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം. 2025 ഫെബ്രുവരി 17 മുതല്‍ 21 വരെ മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തില്‍ വച്ച്‌ സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. സംരംഭകത്വ പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികള്‍ 2025 ഫെബ്രുവരി 05 ന് മുൻപായി NBFC യില്‍ ഇമെയില്‍/ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0471-2770534/+91-8592958677 നമ്ബറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) ബന്ധപ്പെടണം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ നടപടികള്‍ സ്വീകരിച്ചവര്‍ക്കും ഇതിനോടകം സംരംഭങ്ങള്‍ ആരംഭിച്ചവർ...

ഹോമിയോ മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തരുത്‌: ഐ.എച്ച്‌.കെ

Image
മലപ്പുറം: ഹോമിയോപ്പതി മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തരുതെന്ന്‌ ദി ഇന്‍സ്‌റ്റിറ്റിയൂഷന്‍ ഓഫ്‌ ഹോമിയോപ്പത്സ്‌ കേരള (ഐ.എച്ച്‌.കെ) സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഈ രംഗത്ത്‌ ഇപ്പോഴത്തെ വിരമിക്കല്‍ പ്രായപരിധി 60 ആണ്‌. ഇത്‌ 63 ആക്കി നീട്ടാനാണ്‌ ശ്രമം. അസോസിയേഷന്‍ ഇതിനെ ശക്‌തമായി എതിര്‍ക്കും. പ്രായപരിധി നീട്ടുന്നത്‌ ആരോഗ്യ വിദ്യാഭ്യാസരംഗത്ത്‌ യുവ തലമുറയ്‌ക്ക് തൊഴില്‍ സാധ്യതകള്‍ക്ക്‌ കാലതാമസവും തടസ്സവും സൃഷ്‌ടിക്കുമെന്നും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതിലൂടെ പുതിയ യോഗ്യതയുള്ള ഡോക്‌ടര്‍മാര്‍ക്ക്‌ അദ്ധ്യാപന മേഖലയിലേക്ക്‌ പ്രവേശിക്കാനുള്ള അവസരങ്ങള്‍ സാരമായി കുറയുന്നതിന്‌ കാരണമാവുമെന്നും പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. കൂടുതല്‍ കാര്യക്ഷമമായ ആരോഗ്യ മേഖലയും മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ ഇപ്പോഴുള്ള വിരമിക്കല്‍ പ്രായം നിലനിര്‍ത്തണമെന്നും കോളജുകളില്‍ പുതിയ തസ്‌കിതകള്‍ കൊണ്ടുവരണമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണമെന്നും സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. കൊച്ചുറാണി വര്‍ഗീസ്‌, ജനറല്‍ സെക്രട്ടറി ഡോ. എം. മുഹമ്മ...

വനസംരക്ഷണ സമിതിയെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധം

Image
വനസംരക്ഷണ സമിതിയെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധം രിന്തല്‍മണ്ണ: കൊടികുത്തിമല എക്കോ ടൂറിസം പദ്ധതിയെ ഹരിത ടൂറിസം പദ്ധതിയായി മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ച ചടങ്ങില്‍ നിന്ന് കൊടികുത്തിമല വനസംരക്ഷണ സമിതിയെ താഴെക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് എല്ലാ പ്രോട്ടോകോളുകളും ലംഘിച്ച്‌ ഏകാധിപത്യ സ്വഭാവത്തോടുകൂടി മാറ്റിനിർത്തിയതില്‍ സംരക്ഷണസമിതി ഭാരവാഹികള്‍ പ്രതിഷേഷേധം രേഖപ്പെടുത്തി. സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെപോലും ചടങ്ങില്‍ നിന്ന് മാറ്റിനിർത്തിയതായി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. വാർത്താസമ്മേളനത്തില്‍ സമിതി മെമ്ബർമാരായ കെ.പി. ഹുസൈൻ, എം.കെ. ഗഫൂർ, യൂസഫ് പിലാക്കാടൻ, കെ.ടി. ബഷീർ, ഇ. കെ. ഹാരിസ് ആലുങ്ങല്‍ തുടങ്ങിയവർ പങ്കെടുത്തു.

ഇത്തവണ യൂണിയൻ ഓഫീസില്‍ നിന്ന് മോഷ്ടിച്ച പണം അത് തിരിച്ച്‌ വെപ്പിച്ചിരിക്കും ആര്‍ഷോ'; മറുപടിയുമായി പി.കെ നവാസ്

Image
മലപ്പുറം: സര്‍വകലാശാല യൂണിയന്‍റെ ഫണ്ട് മുക്കാമെന്ന് പി.കെ നവാസ് കരുതിയിട്ടുണ്ടെങ്കില്‍ അത് തങ്ങള്‍ തീറ്റിക്കില്ലെന്ന എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ വെല്ലുവിളിക്ക് മറുപടിയുമായി എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്. കഴിഞ്ഞ തവണ എസ്‌എഫ്‌ഐ ഭരിക്കുമ്ബോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കിട്ടിയത് പോരാഞ്ഞിട്ട് 1000 രൂപ വെച്ച്‌ കുട്ടികളില്‍ നിന്ന് പിരിവെടുത്ത് തിന്ന് കൊഴുത്ത സംഘടനയുടെ പേരെല്ലേ എസ്‌എഫ്‌ഐ എന്നത്'' നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. നവാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മലപ്പുറം: ലൂസിഫർ സിനിമയില്‍ ലാലേട്ടൻ പറയുന്നത് പോലെ പറഞ്ഞാല്‍ "നിങ്ങളെ നേതാവ് ലാവ്‍ലിൻ വിജയനല്ല എന്‍റെ നേതാവ്, എന്‍റെ നേതാവിന്‍റെ പേര് സി.എച്ച്‌ എന്നാണ്". കഴിഞ്ഞ തവണ എസ്‌എഫ്‌ഐ ഭരിക്കുമ്ബോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കിട്ടിയത് പോരാഞ്ഞിട്ട് 1000 രൂപ വെച്ച്‌ കുട്ടികളില്‍ നിന്ന് പിരിവെടുത്ത് തിന്ന് കൊഴുത്ത സംഘടനയുടെ പേരെല്ലേ എസ്‌എഫ്‌ഐ എന്നത്. ഇത്തവണ ഒരു രൂപ പോലും കുട്ടികളില്‍ നിന്ന് പിരിക്കാതെയാണ് ഈ കലോത്സവം ഞങ്ങള്‍ നടത്തുന്നത്. 1000 രൂപ വീതം വിദ്യാർഥികളില്‍ നിന്ന് പോക്ക...

ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ശ്രമം, കുഞ്ഞിനെ കൊന്നത് താല്‍പര്യം നടക്കാത്ത വൈരാഗ്യത്തില്‍; ഹരികുമാര്‍ അറസ്റ്റില്‍

Image
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരി കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മാവൻ ഹരികുമാർ അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയായ സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. കുഞ്ഞിന്റെ അമ്മയുടെ പങ്കില്‍ സംശയമുണ്ടെങ്കിലും തല്‍ക്കാലത്തേക്ക് ചോദ്യം ചെയ്ത് വിട്ടയച്ചു. ഒരു പകല്‍ നീണ്ട നടുക്കത്തിനൊടുവില്‍ കുഞ്ഞ് ദേവേന്ദുവിന്റെ കൊലപാകത്തില്‍ അമ്മാവൻ ഹരികുമാർ അറസ്റ്റില്‍. ഹരികുമാറിന്റെ ചില താത്പര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചതെന്നാണ് മൊഴി. പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങള്‍ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നു. ഇതാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാള്‍ പറഞ്ഞത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങുണ്ട്. ...

യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടു പേര്‍ അറസ്റ്റില്‍

Image
മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്ബാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അയല്‍വാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടു പേര്‍ക്കെതിരെയാണ് യുവതി അരീക്കോട് പൊലീസില്‍ പരാതി നല്‍കിയത്. വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് 36 കാരിയുടെ പരാതി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തിരൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പുതിയ മെട്രോ ലൈൻ പണിയണമെന്ന് എംഎല്‍എ'; ഇങ്ങനെയൊക്കെ ആവശ്യപ്പെടാമോവെന്ന് മുഖ്യമന്ത്രി

Image
തിരൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പുതിയ മെട്രോ ലൈൻ പണിയണമെന്ന് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍. ജനസാന്ദ്രത കൂടുതലുളള മലപ്പുറം ജില്ലയില്‍ മെട്രോ മാതൃകയില്‍ ഒരു റെയില്‍വേ ലൈൻ പണിയുകയാണങ്കില്‍ യാത്രാ ദൂരവും ചിലവും സമയവും ലാഭിക്കാൻ കഴിയുമെന്നായിരുന്നു നിയമസഭയില്‍ തിരൂർ എംഎല്‍എ കുറുക്കോളി മൊയ്തീൻ പറഞ്ഞത്. ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാൻ അവകാശമുണ്ട്. എന്നുവച്ച്‌ ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇത്തരം ചോദ്യങ്ങള്‍ അനുവദിക്കണോ എന്ന് സ്പീക്കർ പരിശോധിക്കണം. ഈ സർക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് പോലും അങ്ങനെ ഒരു ആലോചന ഇല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

കിണറില്‍ വീണ ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വെക്കുമെന്ന് ഡിഎഫ്‌ഒ; കിണറ്റില്‍ മണ്ണിട്ട് മൂടണമെന്ന് അൻവര്‍

Image
മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ വയനാട്ടില്‍ നിന്ന് വിദഗ്ധസംഘം എത്തി ആനയെ പരിശോധിക്കുമെന്ന് നിലമ്ബൂർ നോർത്ത് ഡി എഫ്‌ഒ പി കാർത്തിക് പറഞ്ഞു. കിണറിന്റെ വശങ്ങളിടിച്ച്‌ ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവെച്ച്‌ പിടുകൂടാനാണ് ആലോചന. ഇതു സംബന്ധിച്ച്‌ ചീഫ് എലിഫന്റ് വാർഡിന്റെ നിർദ്ദേശം വേണം. നിർദ്ദേശം ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ടു പോകും. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തൂവെന്നും ഡിഎഫ്‌ഒ വ്യക്തമാക്കി. കിണറിന്റെ വശങ്ങള്‍ ഇടിച്ച്‌ ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. നാട്ടുകാരുടെ വികാരം കൂടി മനസ്സിലാക്കി തീരുമാനമെടുക്കും. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഒരു ആനയെ ഇവിടെ നിന്ന് മാറ്റിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. വനം മന്ത്രിയുടെ നിർദ്ദേശങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആനയെ മയക്കുവെടി വച്ച്‌ കിണറ്റില്‍ നിന്ന് കയറ്റി ദൂരെ ഉള്‍ക്കാട്ടില്‍ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പ...

മലപ്പുറം കായികമേള: സൈക്കിള്‍ റാലിയും ഷൂട്ടൗട്ട്‌ മത്സരവും ഇന്ന്‌

Image
നാളെ മുതല്‍ 26 വരെ നടക്കുന്ന മലപ്പുറം കായിക മാമാങ്കത്തിന്റെ പ്രചാരണാര്‍ഥം ഇന്ന്‌ രാവിലെ ഏഴിന്‌ സൈക്കിള്‍ റാലിയും ഷൂട്ടൗട്ട്‌ മത്സരവും നടക്കും. രാവിലെ 6.45ന്‌ കോട്ടക്കുന്ന്‌ മഴവീടിനു സമീപമാണ്‌ ഷൂട്ടൗട്ട്‌ മത്സരം നടക്കുക. 45 കായിക ഇനങ്ങളില്‍ 25, 26 തീയതികളിലായി പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടങ്ങളിലാണ്‌ കായികമത്സരം നടക്കുന്നത്‌. നാളെ വൈകുന്നേരം നാലിന്‌ മലപ്പുറം ടൗണ്‍ ഹാള്‍ പരിസരം മുതല്‍ കോട്ടപ്പടി സേ്‌റ്റഡിയം വരെ കായിക റാലി നടക്കും. 26ന്‌ വൈകിട്ട്‌ നാലിന്‌ പെരിന്തല്‍മണ്ണയിലാണ്‌ സമാപന റാലി നടക്കുക.

ആരാണ് വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്? മറുപടി പറയേണ്ടി വരും, റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷൻ

Image
23/01/25 പാലക്കാട്: തൃത്താലയില്‍ അദ്ധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് തേടി. വീഡിയോ പുറത്തുവന്നതില്‍ ഉള്‍പ്പടെയാണ് വിശദീകരണം തേടിയത്. വീഡിയോ പുറത്ത് വന്നത് എങ്ങനെയെന്ന് ബാലാവകാശ കമ്മിഷനും പരിശോധിക്കും. വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് തെറ്റാണെന്ന രീതിയില്‍ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് റിപ്പോർട്ട് തേടിയത്. എന്തിനാണ് വീഡിയോ ചിത്രീകരിച്ചത്, ആരാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് എന്ന ചോദ്യങ്ങള്‍ക്ക് സ്കൂള്‍ അദ്ധ്യാപകർ മറുപടി നല്‍കേണ്ടിവരും. ഫ്രെബുവരി ആറിന് സ്കൂളില്‍ ബാലാവകാശ കമ്മിഷൻ സന്ദർശനം നടത്തും. മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകർക്കുനേരെ പ്ളസ് വണ്‍കാരൻ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാൻ അനുവാദമില്ല. അത് ലംഘിച്ച്‌ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടർന്ന് അദ്ധ്യാപകർ ഫോണ്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ...

വാടക കെട്ടിടത്തില്‍ ചാക്കുകെട്ടുകള്‍, സ്വാഭാവികമെന്ന് തോന്നും; അകത്ത് 30 ലക്ഷം വിലവരുന്ന 75000 പാക്കറ്റുകള്‍!

Image
23/01/25 പാലക്കാട് 30 ലക്ഷം വിലവരുന്ന മുക്കാല്‍ ലക്ഷം നിരോധിത ഉല്‍പന്നങ്ങള്‍ പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ചാലിശ്ശേരിയില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പാലക്കാട് 30 ലക്ഷം വിലവരുന്ന മുക്കാല്‍ ലക്ഷം നിരോധിത ഉല്‍പന്നങ്ങള്‍ പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ചാലിശ്ശേരിയില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Image
മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പൊലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എം എസ് പി മേല്‍മുറി ക്യാമ്ബിലെ ഹവീല്‍ദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിൻ.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

കരിപ്പൂര്‍ ദുരന്തം; അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

മലപ്പുറം 2020ല്‍ കരിപ്പൂർ എയര്‍പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. 2020 ആഗസ്ത് ഏഴിന്‍റെ നീറുന്ന ഓര്‍മയായിരുന്നു കരിപ്പൂര്‍ എയര്‍ പോര്‍ട് പരിസരത്തെ ഈ വിമാന ഭാഗങ്ങള്‍. 21 പേരെ മരണത്തിലേക്ക് എടുത്തെറിഞ്ഞ 169 പേരെ പരിക്കുകളോടെ ബാക്കിയാക്കിയ ആകാശദുരന്തത്തിന്‍റെ ശേഷിപ്പുകള്‍ കരിപ്പൂര്‍ വിടുകയാണ്. വിമാനത്തില്‍ ശേഷിക്കുന്ന പ്രധാന ഭാഗങ്ങളാണ് റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്. മറ്റുള്ളവ ലാൻഡ് അക്വിസിഷൻ ഓഫീസിനടുത്ത് തന്നെ സൂക്ഷിക്കും. എയർ ഇന്ത്യയുടെ യാഡിലെ അന്വേഷണ വിഭാഗത്തിലേക്കാണ് വിമാനഭാഗങ്ങള്‍ മാറ്റുന്നത്. ശേഷം ഏവിയേഷൻ വിദ്യാർഥികളുടെ പഠനത്തിനും യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കും. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 മീറ്ററോളം താഴ്ചയിലേക്ക് പതിച്ച വിമാനം മൂന്നായി പിളര്‍ന്നിരുന്നു.