തിരൂര്‍, വളാഞ്ചേരി സ്റ്റാൻഡുകളില്‍നിന്നുള്ള ബസുകള്‍ വ്യാഴാഴ്ചയും പണിമുടക്കും
വളാഞ്ചേരി മലപ്പുറം): സർവീസ് നടത്തുന്ന സ്വകാര്യ ബസ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളികള്‍ പണിമുടക്കി. വളാഞ്ചേരി-തിരൂർ റൂട്ടിലാണ് ബുധനാഴ്ച ബസുകള്‍ ഓട്ടം നിർത്തിയത്. പിടിച്ചെടുത്ത ബസില്‍വെച്ച് യാത്രക്കാരൻ ഒരു പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്തതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടർന്നായിരുന്നു പോലീസ് നടപടി. വളാഞ്ചേരി-തിരൂർ റൂട്ടിലോടുന്ന 'മലാല' എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്, വളാഞ്ചേരിയിലെ ഒരു കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം ബസില്‍വെച്ച് യാത്രക്കാരൻ ദേഹോപദ്രവം നടത്തിയിരുന്നു. സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും യാത്രക്കാരൻ കാവുംപുറത്ത് ഇറങ്ങിപ്പോകുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ തെറ്റ് ചെയ്തയാളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് കണ്ടക്ടർ ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായുള...