സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ബന്ധുവായ യുവാവും തൂങ്ങി മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നും
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയും ബന്ധുവായ യുവാവിനേയും വ്യത്യസ്ഥ സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് മുതലമടയിലാണ് സംഭവം. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചന(15), അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മുതലമട സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച അർച്ചന. സംഭവ സമയത്ത് അർച്ചനയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലിക്ക് പോയ സമയത്താണ് സംഭവം. അർച്ചനയെ വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗിരീഷിനെ ചുള്ളിയാര്‍ ഡാം മിനുക്കം പാറയ്ക്ക് സമീപത്ത് വനം വകുപ്പിന്റെ പരിധിയിലുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അര്‍ച്ചന രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഗിരീഷിനേയും രക്ഷിതാക്കളേയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു. ഇതിനുശേഷം വീണ്ടും ഒരു തവണ ഗിരീഷിനെ പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തു കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ...