Posts

Showing posts from June, 2024
Image
  എടക്കര: രോഗബാധിതനായി നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ മരിച്ച വയോധികന്റെ മൃതദേഹം ചാലിയാര്‍ പുഴ കടത്തി വാണിയംപുഴ നഗറിലെത്തിച്ചത് അഗ്നിരക്ഷസേനയുടെ ഡിങ്കി ബോട്ടില്‍. ഫോക്സ് വ്യൂ ന്യൂസ്   29/06/24 പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി വാണിയംപുഴ നഗറിലെ ചെമ്ബന്റെ (60) മൃതദേഹമാണ് അഗ്നരക്ഷാ സേനയുടെ സഹായത്തോടെ വാസസ്ഥലത്തെത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിലമ്ബൂര്‍ ജില്ല ആശുപത്രിയിലായിരുന്നു മരണം. രക്തസമ്മര്‍ദ്ദവും ഷുഗറും കുറവായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചെമ്ബനെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. അസുഖം ഭേദമായി വന്ന ചെമ്ബനെ വ്യാഴാഴ്ചയാണ് പനി ബാധിച്ച്‌ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുള കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് പുഴയുടെ മറുകരയെത്തിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുട്ടുകുത്തി കടവില്‍ പാലമില്ലാത്തതിനാല്‍ മൃതദേഹവുമായി ചാലിയാര്‍ പുഴ മുറിച്ച്‌ കടന്ന് വാണിയംപുഴ നഗറിലെത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ബന്ധുക്കള്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. പത്തരയോടെ സേനാംഗങ്ങള്‍ ഡിങ്കി ബോട്ടുമ...
Image
  കാളികാവ്: ചോക്കാട് വാളക്കുളം കോളനിയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെതിരെ കാളികാവ് പൊലീസ് കേസെടുത്തു . ഫോക്സ് വ്യൂ ന്യൂസ്   29/06/24 വാളക്കുളം സക്കീർ, ഉസ്മാൻ എന്നിവർ ഉള്‍പ്പെടെ കണ്ടാല്‍ അറിയുന്ന 15 പേർക്കെതിരെയാണ് കേസ്. പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ മുതുകുളവൻ ഫായിസ് (പാണ്ഡ്യൻ), മുതുകുളവൻ ജിഷാൻ എന്നിവർ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജിഷാന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്.  ബുധനാഴ്ച വൈകീട്ട് ഏഴിന് കടയില്‍ ഇരിക്കുമ്ബോള്‍ കാപ്പ ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയായ ഫായിസിനെക്കുറിച്ച്‌ നാട്ടുകാരുടെ ഭാഗത്തുനിന്ന് സംസാരമുണ്ടായി. മുൻകാല കേസുകളെക്കുറിച്ച്‌ സംസാരിച്ചത് ചോദ്യം ചെയ്തതിന് പതിനഞ്ചോളം പേർ അക്രമിച്ചുവെന്നാണ് ജിഷാൻ മൊഴി നല്‍കിയത്. തടഞ്ഞുവെച്ച്‌ കൈ കൊണ്ടും വടി കൊണ്ടും അടിച്ച്‌ എല്ല് പൊട്ടിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കേസെടുത്തത്. ബുധനാഴ്ചത്തെ അടിയില്‍ നിസ്സാരമായി പരിക്കുപറ്റിയ വല്ലാഞ്ചിറ ഉമൈർ വ്യാഴാഴ്ച നാട്ടിലെത്തി വീണ്ടും പ്രകോപനമുണ്ടാക്കിയതായി പറയപ്പെട...
Image
  തിരൂർ: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ തിരക്ക് കുറക്കാൻ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ട്രെയിൻ സർവിസ് അനുവദിച്ച്‌ ദക്ഷിണ റെയില്‍വേ. ഫോക്സ് വ്യൂ ന്യൂസ്  29/06/24 ഷൊർണൂർ-കണ്ണൂർ (06031), കണ്ണൂർ-ഷൊർണൂർ (06032) അണ്‍റിസർവ്ഡ് സ്പെഷല്‍ ട്രെയിനാണ് പുതുതായി അനുവദിച്ചത്. ജൂലൈ രണ്ടിന് ഷൊർണൂരില്‍നിന്നാണ് ആദ്യ സർവിസ് ആരംഭിക്കുന്നത്. രണ്ട് എസ്.എല്‍.ആർ കോച്ചുകള്‍ ഉള്‍പ്പെടെ 12 കോച്ചുകളാണുണ്ടാവുക. ആഴ്ചയില്‍ നാലു ദിവസമാണ് സർവിസ് നടത്തുക.  ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3.40ന് ഷൊർണൂരില്‍ സർവിസ് ആരംഭിച്ച്‌ 7.40ന് കണ്ണൂരിലെത്തും.  3.54 -പട്ടാമ്ബി, 4.13 -കുറ്റിപ്പുറം, 4.31 -തിരൂർ, 4.41 -താനൂർ, 4.49 -പരപ്പനങ്ങാടി, 5.15 -ഫറോക്ക്, 5.30 -കോഴിക്കോട്, 06-01 -കൊയിലാണ്ടി, 06.20 -വടകര, 6.33 മാഹി, 6.48 -തലശ്ശേരി എന്നിങ്ങനെയാണ് സമയക്രമം.  ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10ന് കണ്ണൂരില്‍നിന്ന് യാത്ര തുടങ്ങി ഉച്ചക്ക് 12.30ന് ഷൊർണൂരിലെത്തും. 8.25 -തലശ്ശേരി, 8.36 -മാഹി, 8.47 -വടകര, 09.09 -കൊയിലാണ്ടി, 09.45 -കോഴിക്കോട്, 10.05 -ഫറോക്ക്, 10.17 -പരപ്പനങ്...
Image
  തിരൂരിൽ പീടിക വരാന്തയിൽ കണ്ട മൃതദേഹം ഹംസക്കോയയുടേത്  ഫോക്സ് വ്യൂ ന്യൂസ്  29/06/24 തിരൂർ ബീവറേജിന് മുൻഭാഗത്തെ കടയുടെ വരാന്തയിൽ കണ്ട മൃതദേഹം കോഴിക്കോട് സ്വദേശി ഹംസ കോയയുടെതാണെന്ന് വ്യക്തമായി.  നേരിയ മാനസിക രോഗം ഉള്ള രജനി എന്ന് വിളിക്കുന്ന ഹംസക്കോയ ഇന്നലെ രാത്രി 10 മണിയോടെ വരാന്തയിൽ വന്നു കിടക്കുന്നത് സിസിടിവിയിൽ തെളിഞ്ഞിട്ടുണ്ട്.  രക്തം ഛർദിച്ച് മരണപ്പെട്ടതാകാം എന്നാണ് കരുതുന്നത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി . തിരൂർ ഗവൺമെൻറ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ നടന്നുവരുന്നു. https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Image
  കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളെ കാണുന്നു https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Image
  പൊന്നാനി: വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ബലാല്‍സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഫോക്സ് വ്യൂ ന്യൂസ്  28/06/24 നരിപ്പറമ്ബ് സ്വദേശി നാരായണനെയാണ് (57) പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി സുബിത ചിറക്കല്‍ ശിക്ഷിച്ചത്.  2019 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. പ്രതി പരാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബലാത്സംഗം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കും. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് നിർദേശം നല്‍കി.  പൊന്നാനി സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സണ്ണി ചാക്കോ, സബ് ഇന്‍സ്പെക്ടറായിരുന്ന ബേബിച്ചന്‍ ജോര്‍ജ്, അനില്‍ കുമാര്‍, എസ്.സി.പി.ഒ മഞ്ജുള എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. സുഗുണ ഹാജരായി. https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Image
  കാളികാവ്: ചോക്കാട് വാളക്കുളത്ത് വിവിധ കേസുകളില്‍പ്പെട്ട നാലുപേരടങ്ങുന്ന സംഘം ഒരുവിഭാഗം നാട്ടുകാരുമായി ഏറ്റുമുട്ടി. ഫോക്സ് വ്യൂ ന്യൂസ്  28/06/24 സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിനു വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. വെല്ലുവിളിച്ച സംഘത്തിലെ നാലുപേർക്കും പരിക്കുണ്ട്. പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈർ, മുതുകുളവൻ ഫായിസ് (പാണ്ഡ്യൻ), മുതുകുളവൻ ജിഷാൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ഉമൈറിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോര ഹൈവേയില്‍ പൂക്കോട്ടുംപാടത്തിന് സമീപം വാളക്കുളത്താണ് സംഭവം. പന്നിക്കോട്ടുമുണ്ടയിലെ കടയില്‍നിന്ന് പണംതട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ആദ്യമുണ്ടായത്. ഇതുകഴിഞ്ഞ് പിരിഞ്ഞുപോയ സംഘം മടങ്ങിയെത്തി ആളുകളെ ഭീഷണിപ്പെടുത്തുകയും പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തു. ബുധനാഴ്ച രാത്രി നാട്ടുകാർ സംഘടിച്ച്‌ പ്രതികരിച്ചു. അത് ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘട്ടനത്തില്‍ ഷാഫി, ഉമൈർ, ഫാ...
Image
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടര് മറിഞ്ഞ് യാത്രക്കാരന് മരിച്ചു. മലപ്പുറം എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം  ഫോക്സ് വ്യൂ ന്യൂസ്  28/06/24 അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുള് ഹമീദാണ് മരിച്ചത്.  ഇന്നലെ രാത്രി 12മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്കൂട്ടര് മറിഞ്ഞ് ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എടവണ്ണ പാലപ്പറ്റ മേഖലയില് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര് പറയുന്നു. ഇരുചക്രവാഹനങ്ങള് അപകടത്തില് പെടുന്നത് സാധാരണയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും ഇത്തരം കാര്യങ്ങളില് അധികൃതരുടെ ഇടപെടല് ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയര്ന്നിരുന്നു. https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Image
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു.  ഫോക്സ് വ്യൂ ന്യൂസ്  27/06/24 നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Image
 മലപ്പുറം ജില്ലയില് മംഗലം ഗ്രാമപഞ്ചായത്തിലെ ആയൂര്വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തില് ഒഴിവുള്ള തസ്തികകളില് റിക്രൂട്ട്മെന്റ്. ഫോക്സ് വ്യൂ ന്യൂസ്  27/06/24 ഫാര്മസിസ്റ്റ്, ഓഫീസ് അറ്റന്ഡന്റ്, പാര്ട്ട് ടൈം സ്വീപ്പര് എന്നീ പോസ്റ്റുകളിലാണ് നിയമനം. വെള്ള പേപ്പറില് തയ്യാറാക്കിയ അപേക്ഷകള് ജൂലൈ 1ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്ബായി താഴെ കാണുന്ന വിലാസത്തില് എത്തിക്കണം.  മെഡിക്കല് ഓഫീസര്, ആയുഷ് പ്രൈമറി ഹെല്ത്ത് സെന്റര് (ആയൂര്വേദം) മംഗലം പിഒ കൂടുതല് വിവരങ്ങള്ക്ക്: 0494 2564485 എടവണ്ണയില് ജൂനിയര് ലാബ് അസിസ്റ്റന്റ് എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില് താത്കാലികാടിസ്ഥാനത്തില് ജൂനിയര് ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. വനിതകള് മാത്രമാണ് അവസരം. ആകെ ഒഴിവുകള് 1.  യോഗ്യത ഗവ. അംഗീകൃത ബി.എസ്.സി എം.എല്.ടി/ ഡി.എം.എല്.ടി, പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷന്. പ്രായം 2024 ജനുവരി ഒന്നിന് 40 കവിയരുത്.  ഉദ്യോഗാര്ഥികള് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില് സ്ഥിരതാമസക്കാര് ആയിരിക്കണം. സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിങ് ലൈസന്സും ഉണ്ടായിരിക്കണം.  ശമ്ബളം പ്രതിമാസം 14500 രൂപയാണ് ശമ്ബളം. പ്ര...
Image
 മലപ്പുറം: പൊന്നാനി താലൂക്കില്‍ വെളിയങ്കോട്, പെരുമ്ബടപ്പ് , പൊന്നാനി നഗരം വില്ലേജുകളിലും മലപ്പുറം ജില്ലയിലും രൂക്ഷമായ കടലാക്രമണം. ഫോക്സ് വ്യൂ ന്യൂസ്  27/06/24 വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതിനോടകം പെരുമ്ബടപ്പ് വില്ലേജില്‍ ക്യാമ്ബ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്ബിലേക്ക് മാറ്റി. വെളിയങ്കോട്, പൊന്നാനി നഗരം വില്ലേജുകളില്‍ ആളുകളെ ബന്ധു വീടുകളിലേക്ക്‌ താമസം മാറ്റുകയും ചെയ്തിട്ടുണ്ട്. https://chat.whatsapp.com/JKbOooj9owbLTeEZQnkzGF /
Image
  കനത്ത മഴയില്‍ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോക്സ് വ്യൂ ന്യൂസ്  27/06/24 വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.  തിരുവല്ലയില്‍ 24 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി. മലപ്പുറം ചെമ്ബ്രശ്ശേരിയില്‍ മഴയില്‍ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു.  https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Image
  മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്‌എസില്‍ വിജയോത്സവം സംഘടിപ്പിച്ചു. ഫോക്സ് വ്യൂ ന്യൂസ്  27/06/24  എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരേയും, എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് നേടിയവരേയും, സംസ്ഥാന ദേശീയ തലത്തില്‍ കലാ, കായിക, പ്രവൃത്തി പരിചയ മേളയില്‍ വിജയികളായവരേയുമാണ് അനുമോദിച്ചത്.ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് പി.കെ. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ സി. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. 2024-25 വർഷത്തേക്കുള്ള സ്കൂള്‍ മാസ്റ്റർപ്ലാൻ നഗരസഭാധ്യക്ഷൻ ഡിഇഒ ഇൻചാർജ് ആർ.എല്‍. സിന്ധുവിന് നല്‍കി പ്രകാശനം നിർവഹിച്ചു. അലനല്ലൂർ: ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌എസ്‌എല്‍സി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി, ഹയർസെക്കൻഡറി, യുഎസ്‌എസ്, എൻഎംഎംഎസ് പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.  വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബഷീർ തെക്കൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിഷാബി ആറാട്ടുതൊടി, ജില്ലാ പഞ്ചായത്ത് മെംബർ എം. മെഹർബാൻ, ഗ്രാമപഞ്ചായത്ത് മെ...
Image
മലപ്പുറം: കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗംചെയ്യുന്നതു തടയാൻ, ഷെഡ്യൂള്‍ എച്ച്‌, എച്ച്‌-ഒന്ന്, എക്സ് വിഭാഗത്തിലെ മരുന്നുകള്‍ വില്‍ക്കുന്ന ജില്ലയിലെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ഷോപ്പുകളിലും സി.സി.ടി.വി.ക്യാമറകള്‍ സ്ഥാപിക്കാൻ കളക്ടർ വി.ആർ. വിനോദ് ഉത്തരവിട്ടു. സി.ആർ.പി.സി. സെക്ഷൻ 133 പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റുകൂടിയായ കളക്ടറുടെ ഉത്തരവ്. ഫോക്സ് വ്യൂ ന്യൂസ്  27/06/24 കടയ്ക്കുപുറത്തും അകത്തുമായി ക്യാമറകള്‍ സ്ഥാപിക്കണം. ഇതിനായി കടയുടമകള്‍ക്ക് ഒരുമാസത്തെ സമയം നല്‍കി. പരിശോധിക്കുന്നതിനായി ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെക്കോഡുചെയ്യുന്ന ക്യാമറാഫൂട്ടേജുകള്‍ ജില്ലാ ഡ്രഗ്സ് വിഭാഗം ഉദ്യോഗസ്ഥർക്കും ചൈല്‍ഡ് വെല്‍ഫെയർ പോലീസ് ഓഫീസർക്കും ഏതുസമയത്തും പരിശോധിക്കാം. ദേശീയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം 2019-ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ, മലപ്പുറം അടക്കമുള്ള ആറു ജില്ലകളില്‍ ഷെഡ്യൂള്‍ എച്ച്‌, എച്ച്‌-ഒന്ന്, എക്സ് വിഭാഗത്തിലെ മരുന്നുകളുടെ ദുരുപയോഗം കൂടുതലാണെന്നു കണ്ടെത്തുകയും ഈ ജില്ലകളെ വള്‍നറബിലിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. https...
 27/06/24 മലപ്പുറം ജില്ല - പൊന്നാനി താലൂക്കിൽ വെളിയങ്കോട്, പെരുമ്പടപ്പ് , പൊന്നാനി നഗരം വില്ലേജുകളിൽ രൂക്ഷമായ കടലാക്രമണം കാരണം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പെരുമ്പടപ്പ് വില്ലേജിൽ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വെളിയങ്കോട്, പൊന്നാനി നഗരം വില്ലേജുകളിൽ ആളുകൾ ബന്ധുവീടുകളിലേക്ക്‌ താമസം മാറ്റുകയും ചെയ്തിട്ടുണ്ട്.  *ക്യാമ്പ് വിവരം  * Camp name- cyclone shelter palapetty, ponnani taluk * opened - 26.06.24 * village- perumpadappu * family - 1 * inmates - 2 ( 2 male members) https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Image
  തിരൂരങ്ങാടിയിൽ നിന്ന് കാണാതായ 72 വയസ്സായ ഉമ്മയെ ഇത് വരെ കണ്ടെത്താനായില്ല.. ഫോക്സ് വ്യൂ ന്യൂസ്  26/6/2024                                                                                                                                          തിരൂരങ്ങാടി: പനമ്പുഴ റോട്ടിൽ താമസിക്കുന്ന റുഖിയ 72 വയസ്സ് എന്ന ഉമ്മയെ 21/06/2024 ഉച്ചക്ക് 3 മണി മുതൽ പനമ്പുഴ റോട്ടിലെ വീട്ടിൽ നിന്നും കാണാതായിട്ട് ഇന്നേക്ക് 5 ദിവസമായി. തിരൂരങ്ങാടി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി പോലീസ്,തിരൂരങ്ങാടി ട്രോമാ കെയർ പ്രവർത്തകർ, ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ, KET എമർജൻസി റെസ്ക്യൂ പ്രവർത്തകർ. നാട്ടുകാരും ചേർന്ന് നാല് ദിവസമായി വീടിന്റെ പരിസര പ്രദേശങ്ങളിൽ തിര...
Image
മലപ്പുറം സ്വദേശിയുടെ മരണം: ട്രെയിനിലെ ബര്‍ത്ത് തകര്‍ന്നിട്ടില്ല, അപകടമുണ്ടായത് ചങ്ങല ശരിയായി ഇടാത്തതുകൊണ്ടെന്ന് റെയില്‍വേ ഫോക്സ് വ്യൂ ന്യൂസ്  26/06/24 ന്യൂഡല്ഹി:തെലങ്കാനയിലെ വാറങ്കലില് വച്ച്‌ ട്രെയിന് യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന് മരിച്ച സംഭവത്തില് വിശദീകരണവുമായി റെയില്വേ.ബര്ത്ത് പൊട്ടിവീണിട്ടല്ല, മിഡില് ബെര്ത്തിലുണ്ടായിരുന്ന യാത്രക്കാരന് ബര്ത്ത് ലോക്കു ചെയ്തപ്പോള് ചങ്ങല ശരിയായി ഇടാത്തതു കാരണമാണ് അപകടമുണ്ടായത് എന്നാണ് റെയില്വേ വിശദീകരിക്കുന്നത്. ചങ്ങല ശരിയായി കൊളുത്താതിരുന്നതു മൂലം മുകളിലെ ബര്ത്ത് താഴെ കിടന്നിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബര്ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്വേ വിശദീകരണക്കുറിപ്പില് വ്യക്തമാക്കുന്നു. അപകടം ഉണ്ടായ ഉടന് രാമഗുണ്ടത്ത് ട്രെയിന് നിര്ത്തി ആംബുലന്സ് അടക്കം എത്തിച്ച്‌ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. എല്ലാവിധ മെഡിക്കല് സഹായവും റെയില്വേ നല്കിയിരുന്നു. അപകടമുണ്ടായ ട്രെയിനിന്റെ സീറ്റ് നിസാമുദ്ദീന് സ്റ്റേഷനില് റെയില്വേ അധികൃതര് വിശദമായി പരിശോധിച്ചിരുന്നു. ബര്ത...
Image
ഹൈസ്കൂൾ - ഹയർ സെക്കണ്ടറി ഏകീകരണം അനുവദിക്കില്ല: വി ഡി സതീശൻ. ഫോക്സ് വ്യൂ ന്യൂസ്  26/06/24 തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഹൈസ്കൂൾ ഹയർ സെക്കണ്ടറി  ഏകീകരണ നീക്കം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കാലങ്ങളായി തുടരുന്ന പൊതുവിദ്യാഭ്യാസ രംഗത്തെ  കേരളാ മോഡലിന് തുരങ്കം വക്കുന്ന ഏകീകരണമെന്ന തുഗ്ലക്കിയൻ പരിഷ്കാരത്തിൽ നിന്ന് സർക്കാറും വിദ്യാഭ്യാസ വകുപ്പും പിൻമാറണം . ഭരണപക്ഷ അധ്യാപക സംഘടനക്ക് സ്വാധീനമില്ലെന്ന കാരണത്താൽ മാത്രം മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഹയർ സെക്കണ്ടറി  മേഖലയെ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ലെന്നും ശക്തമായ പ്രക്ഷോഭത്തിന് അധ്യാപകർക്കൊപ്പം കേരളത്തിലെ  പ്രതിപക്ഷവും ഉണ്ടാകുമെ ന്നും അദ്ദേഹം പറഞ്ഞു.  വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പിൻവലിക്കുക , പാഠ്യ പദ്ധതി പരിഷ്കരണത്തിലെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക , പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക , ക്ഷാമബത്ത കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ ...
Image
മലപ്പുറം മുട്ടിപ്പടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടു. ഫോക്സ് വ്യൂ ന്യൂസ്  20/06/24 മഞ്ചേരി പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് 45 വയസ്സ് സാജിത 37 വയസ്സ് ഫിദ 14 വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലാണ്   https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK
Image
പാലക്കാട് ആര്യമ്ബാവില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഫോക്സ് വ്യൂ ന്യൂസ്  20/06/24 അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്‌ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്‌ഐ ശിവദാസൻ, സിപിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. നാട്ടുകല്ലില്‍ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കടയക്കും കേടുപാട് സംഭവിച്ചു. ജീപ്പിന്‍റെ നിയന്ത്രണം വിടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK വിജയ വർഷം💪🏻💪🏻!!!!   "റിസൾട്ടിലാണ് കാര്യം പരസ്യങ്ങളിലല്ല" കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ആർമി എഴുത്തു പരീക്ഷ പാസ്സാക്കിയതിന്റെ കിരീടം ഈ വർഷവും DOT SAINIK Academy യുടെ ശിരസ്സിൽ തന്നെ. ആർമി യൂണിഫോം എന്ന സ്വപ്നത്തിന്റെ വളരെ അടുത്തെത്തിയ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ 🙏🏻🙌🏻🥰🥰 For admission and details  Co...
Image
മണ്ണാർക്കാട്-ചിന്ന തടാകം അന്തർ സംസ്ഥാന പാതയിലെ അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപം കെഎസ്‌ആർടിസി ബസ് അപകടത്തില്‍പെട്ടു. ഫോക്സ് വ്യൂ ന്യൂസ്  20/06/24 വളവില്‍ വച്ച്‌ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ചുരത്തിലെ പാറക്കെട്ടിലേക്ക് ബസ് ഇടിച്ചു നിർത്തുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം 5.35 ഓടെയാണ് സംഭവം.  മണ്ണാർക്കാട് കെഎസ്‌ആർടിസി ഡിപ്പോയുടെതാണ് ബസ്. ആനക്കട്ടിയില്‍ നിന്നും ബസ് മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്നു. ഇതിനിടെ പത്താം വളവില്‍ വച്ച്‌ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് ബസ് സമീപത്തെ പാറക്കെട്ടിലേക്ക് ഇടിച്ചു നിർത്തി. ബസില്‍ അറുപതിലധികം ആളുകള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല . അപകടത്തെ തുടർന്ന് ചുരത്തില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK ⚠️ശ്രദ്ദിക്കുക..⚠️ നഴ്സിങ്‌ & പാരമെഡിക്കൽ കോഴ്‌സുകൾ പഠിക്കേണ്ടത് മികച്ച പ്രാക്ടിക്കൽ സൗകര്യമുള്ള ഹോസ്പിറ്റലിൽ നിന്ന് തന്നെയാകണം... 👩🏻‍⚕️👩🏻‍⚕️👩🏻‍⚕️...
Image
ശ്രീകൃഷ്ണപുരം: കടന്പഴിപ്പുറത്ത് ഫാൻസി സ്റ്റോറിന് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. കടന്പഴിപ്പുറം ജുമാമസ്ജിദിന് സമീപമുള്ള ഓട്ടുപാറ വീട്ടില്‍ വീരാൻകുട്ടിയുടെ ഹയ സ്റ്റോറിനാണ് തീപിടിച്ചത്. ഫോക്സ് വ്യൂ ന്യൂസ്  20/06/24 ഇന്നലെ വൈകുന്നേരം 3.30 ഓടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.  താഴത്തെ നിലയിലെ രണ്ട് റൂമുകളായുള്ള കട പൂർണമായും കത്തി നശിച്ചു. മുകള്‍ നിലയിലുള്ള സെലക്ഷൻ ലേഡീസ് ടെയ് ലറിംഗ് കടയും കത്തിനശിച്ചു.  രണ്ടിനും കൂടെ ഏകദേശം 9 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥർ പറഞ്ഞു. ടൈലറിംഗ് കടയില്‍ മെഷീൻ, തുണികള്‍ എന്നിവ കത്തി നശിച്ചതായി ഉടമ വിജയരാഘവൻ പറഞ്ഞു. ഷോർട്ട് സർക്യൂട്ട്് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  മണ്ണാർക്കാട് നിന്നും കോങ്ങാട് നിന്നും ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു. കോങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ എൻ.കെ. ഷാജി, ഓഫീസർമാരായ വിഘ്നേഷ്, വിഷ്ണു, മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ സജിത് മോൻ, സുരേഷ് കുമാർ, ഗ്ലോബിൻ ദാസ്, അനില്‍കുമാർ എന്നിവർ നേതൃത്വം നല്‍കി.  ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി. https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK നല്ലൊരു ടൂ...
Image
മലപ്പുറം: ദിവസങ്ങള്‍ക്കിടെ മലപ്പുറം ജില്ലയില്‍ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയ ആറോളം പേർ മക്കയില്‍ മരണപ്പെട്ടു. ഫോക്സ് വ്യൂ ന്യൂസ്  18/06/24 ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയില്‍ തളർന്ന് വീണ് മരിച്ചു. ആലിങ്ങല്‍ സ്വദേശിനി പരേതനായ എടശ്ശേരി മൂസക്കുട്ടി യുടെ ഭാര്യ ഫാത്തിമ്മ (66)യാണ് മരണപ്പെട്ടത്. മിനായില്‍ നിന്ന് മടങ്ങുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ മാസം ആണ് ഹജ്ജിന് പോയത്. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശിയും കൊണ്ടോട്ടി ഫെഡറല്‍ ബാങ്കിന്റെ പിൻവശത്ത് താമസിക്കുന്നതുമായ വെള്ളമാർതൊടിക ഹംസ മരിച്ചു. ഹജ്ജ് കർമത്തിനിടയില്‍ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹംസ. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴില്‍ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയിരുന്നത്. മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. താനുർപള്ളിപറമ്ബ് (HSM )റോഡില്‍ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോള്‍ ഹജ്ജു...
Image
തേങ്ങ പെറുക്കാന്‍ പറമ്പില്‍ പോയി; കണ്ണൂരില്‍ 75കാരന്‍ ബോംബ് പൊട്ടി മരിച്ചു. ഫോക്സ് വ്യൂ ന്യൂസ്  18 Jun 2024, 2:48 pm കണ്ണൂര്‍: എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു. https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK വിജയ വർഷം💪🏻💪🏻!!!!   "റിസൾട്ടിലാണ് കാര്യം പരസ്യങ്ങളിലല്ല" കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ആർമി എഴുത്തു പരീക്ഷ പാസ്സാക്കിയതിന്റെ കിരീടം ഈ വർഷവും DOT SAINIK Academy യുടെ ശിരസ്സിൽ തന്ന...
Image
കോഴിക്കൂടിനകത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ. 18-06-2024  പെരിന്തൽമണ്ണ: കുന്നപ്പള്ളി മങ്കടക്കുഴിയിൽ അബ്ദുസ്സലാം എന്നവരുടെ കോഴിക്കൂടിനകത്തു കയറിക്കൂടി കോഴിയെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷന്‍ യൂണിറ്റ് പ്രവർത്തകർ. വീട്ടുകാരുടെ നിർദ്ദേശപ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്തെത്തിയത്. ഒരു കോഴിയെ വിഴുങ്ങിയ നിലയിലും ഒരു കോഴിയെ കൊന്ന നിലയിലുമാണ് കോഴിക്കൂട്ടിൽ കണ്ടെത്തിയത്. കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ശുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് RRT ഉദ്യോഗസ്ഥർക്ക് കൈമാറും. https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK ⚠️ ശ്രദ്ദിക്കുക..⚠️ നഴ്സിങ്‌ & പാരമെഡിക്കൽ കോഴ്‌സുകൾ പഠിക്കേണ്ടത് മികച്ച പ്രാക്ടിക്കൽ സൗകര്യമുള്ള ഹോസ്പിറ്റലിൽ നിന്ന് തന്നെയാകണം... 👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️ അതിവേഗം വളരുന്ന ആരോഗ്യ മേഖലയിൽ സുരക്ഷിതമായൊരു...
Image
മലപ്പുറം: നിലമ്ബൂർ, പെരിന്തല്‍മണ്ണ, എടപ്പാള്‍, പൊന്നാനി എന്നിവിടങ്ങളില്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഉടൻ സൗകര്യമൊരുക്കും. ഫോക്സ് വ്യൂ ന്യൂസ്  14/06/24 നിലവില്‍ ജില്ലയില്‍ ടെസ്റ്റ് നടക്കുന്ന ഏഴ് ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്‌കൂളുടമകള്‍ വാടകയ്ക്കെടുത്തതാണ്. പൊന്നാനി, എടപ്പാള്‍, നിലമ്ബൂർ എന്നിവിടങ്ങളില്‍ ഈ മാസം ഗ്രൗണ്ട് ഒരുക്കുന്ന പ്രവൃത്തികള്‍ പൂർത്തിയാവും. പെരിന്തല്‍മണ്ണയില്‍ മണ്ണ് മാറ്റുന്ന പ്രവൃത്തി പൂർത്തീകരിക്കാനുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ബഹിഷ്‌കരണ സമരം നടത്തിയിരുന്നു. ചിലയിടങ്ങളില്‍ ടെസ്റ്റ് ഗ്രൗണ്ട് അടച്ചിട്ടു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം ഡ്രൈവിംഗ് ഗ്രൗണ്ട് സജ്ജമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. അതേസമയം, ജില്ലാ ആസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാണക്കാട് ഇൻകെല്‍ എഡ്യൂസിറ്റിയില്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് ഒരുക്കാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തി സർക്കാരിലേക്ക് പ്രപ്പോസല്‍ നല്‍കിയിരുന്നെങ്കിലും തീരുമാനം നീണ്ടതോടെ ഈ ഭൂമി മറ്റു സംരംഭങ്ങള്‍ക്ക് ഇൻകെല്‍ അധികൃതർ കൈമാറി...
Image
നിലമ്പൂർ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 29 വയസുകാരന് 24 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. ഫോക്സ് വ്യൂ ന്യൂസ്  14/06/24 പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ ഇരുട്ട്കുത്തി വീട്ടിലെ മനോജിനെതിരെയാണ് നിലമ്ബൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്‌സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസം സാധാരണ തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കും. പ്രതി ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. 2022 സെപ്തംബർ ഏഴിനാണ് സംഭവം. വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷൻ ലെയ്സണ്‍ വിംഗിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു. https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK
Image
പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച്‌ പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്‌റ്റില്‍. പാലക്കയം കുണ്ടംപൊട്ടിയില്‍ രമേശ്, രാജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഫോക്സ് വ്യൂ ന്യൂസ്  13/06/24 കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയില്‍ പാകം ചെയ്‌ത മയിലിറച്ചി കണ്ടെത്തിയിരുന്നു. ഒളിവില്‍ പോയ സഹോദരന്മാർ ചൊവ്വാഴ്‌ച മണ്ണാർക്കാട് ഡിഎഫ്‌ഒ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.  മണ്ണാർക്കാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രതികളുമായി പാലക്കയത്ത് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിസത്തേക്ക് റിമാൻഡ് ചെയ്തു. https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK
Image
അരീക്കോട്: താലൂക്ക് ആശുപത്രിയില്‍ വർഷങ്ങള്‍ക്ക് ശേഷം 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിച്ചു. 10 വർഷം മുമ്ബാണ് പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. ഫോക്സ് വ്യൂ ന്യൂസ്  13/06/24 എന്നാല്‍ പിന്നീടുള്ള വികസനം പേരിലും ഫ്ലക്സ് ബോർഡുകളിലും മാത്രമായി ഒതുങ്ങി. ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.  വിഷയത്തില്‍ 'മാധ്യമ'വും പല തവണ വാർത്ത നല്‍കിയിരുന്നു. ഇതിന് പിന്നെലെയാണ് കഴിഞ്ഞ വർഷം ആർദ്രം പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയില്‍ സന്ദർശനം നടത്തിയത്. ഈ സമയം പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. തുടർന്ന് ആശുപത്രിയില്‍ ഉടൻ അത്യാഹിത വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നല്‍കിയിരുന്നു.  എന്നാല്‍ വിവിധ ഉത്തരവുകള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചെങ്കിലും അത്യാഹിത വിഭാഗം യാഥാർഥ്യമായില്ല. ഇതിനെതിരെ വലിയ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച മുതല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിച്ചത്.  മൂന്ന് ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തില്‍ മാത്രം ഒരു...
Image
കുവൈത്തിലേക്ക് മടങ്ങിയത് രണ്ടുമാസം മുൻപ്; നൂഹിനെ തിരിച്ചറിഞ്ഞത് സഹോദരങ്ങള്‍ നടത്തിയ തിരച്ചിലില്‍. ഫോക്സ് വ്യൂ ന്യൂസ്  13/06/24 ലപ്പുറം: കുവൈത്തില്‍ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവരില്‍ മലപ്പുറം കൂട്ടായി സ്വദേശിയും. കോത പറമ്ബിന് പടിഞ്ഞാറ് പരേതനായ കുപ്പന്റെ പുരക്കല്‍ ഹംസയുടെ മകൻ നൂഹ് (42) ആണ് മരിച്ചത്. രണ്ട് മാസം മുമ്ബാണ് അവധി കഴിഞ്ഞ് നൂഹ് കുവൈത്തിലേക്ക് മടങ്ങിയത്. രണ്ട് സഹോദരങ്ങള്‍ കുവൈത്തിലുണ്ട്. ഇവർ നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയാണ് നൂഹിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആറ് വർഷമായി പ്രവാസിയാണ് കൂട്ടായി സ്വദേശി നൂഹ്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വിവരം ലഭിച്ചത് മുതല്‍ ബന്ധുക്കള്‍ ആധിയിലായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് സഹോദരങ്ങള്‍ ദുരന്ത പ്രദേശത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ലോകത്തെ നടുക്കിയ ദുരന്തത്തില്‍ ഇതുവരെയായി അമ്ബതോളം പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 14 മലയാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മംഗെഫില്‍ ബുധനാഴ്ചയാണ് തൊഴിലാളികള്‍ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. htt...
Image
പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; നാളെ ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്. ഫോക്സ് വ്യൂ ന്യൂസ്  13/06/24 തിരുവനന്തപുരം: രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്‌മെന്റ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തില്‍ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകള്‍ അനുവദിച്ച്‌ ഉത്തരവിറക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ ആവശ്യപ്പെട്ടു.  കേരളത്തില്‍ ഈ വർഷത്തെ എസ്.എസ്.എല്‍.സി ഫലം പുറത്തുവന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും മലബാർ ജില്ലകളില്‍ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളില്‍ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം പ്ല...